എന്‍എച്ച്എസ് കെട്ടിടങ്ങള്‍ക്ക് എന്‍എച്ച്എസിനേക്കാള്‍ 'പ്രായം'! 2000-ലേറെ കെട്ടിടങ്ങളുടെ കാലപ്പഴക്കം രോഗികളുടെയും, ജീവനക്കാരുടെയും സുരക്ഷയെ ആശങ്കപ്പെടുത്തുന്നു; ഇംഗ്ലണ്ടില്‍ മെയിന്റനന്‍സ് ബാക്ക്‌ലോഗ് 11.6 ബില്ല്യണില്‍

എന്‍എച്ച്എസ് കെട്ടിടങ്ങള്‍ക്ക് എന്‍എച്ച്എസിനേക്കാള്‍ 'പ്രായം'! 2000-ലേറെ കെട്ടിടങ്ങളുടെ കാലപ്പഴക്കം രോഗികളുടെയും, ജീവനക്കാരുടെയും സുരക്ഷയെ ആശങ്കപ്പെടുത്തുന്നു; ഇംഗ്ലണ്ടില്‍ മെയിന്റനന്‍സ് ബാക്ക്‌ലോഗ് 11.6 ബില്ല്യണില്‍
കാലപ്പഴക്കം നേരിടുന്ന ആശുപത്രി കെട്ടിടങ്ങളില്‍ ലക്ഷക്കണക്കിന് രോഗികള്‍ അപകടത്തെ മുഖാമുഖം കണ്ട് ചികിത്സ നേടുന്നു. 2000-ലേറെ എന്‍എച്ച്എസ് കെട്ടിടങ്ങള്‍ക്ക് ഹെല്‍ത്ത് സര്‍വ്വീസിനേക്കാള്‍ പ്രായമുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

പ്രായമായ കെട്ടിടങ്ങള്‍ പുതുക്കി പണിയാന്‍ പണം ണേമെന്ന് ആരോഗ്യ മേധാവികള്‍ പല തവണ മന്ത്രിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു, ജോലിക്കാരുടെയും, രോഗികളുടെയും സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്നാാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഇംഗ്ലണ്ടിലെ മെയിന്റനന്‍സ് ബാക്ക്‌ലോഗ് 11.6 ബില്ല്യണ്‍ പൗണ്ടിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്.

1948-ലാണ് എന്‍എച്ച്എസ് നിലവില്‍ വരുന്നത്. ഇതിന് മുന്‍പ് നിര്‍മ്മിച്ച 2000 കെട്ടിടങ്ങള്‍ ഇപ്പോഴും ഹെല്‍ത്ത് സര്‍വ്വീസിന്റെ ഭാഗമായി നിലകൊള്ളുന്നു. കഴിഞ്ഞ മാസം ഇത്തരമൊരു കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച അത്യാഹിത വിഭാഗത്തിലെ മേല്‍ക്കൂര ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായം നല്‍കിയ രോഗിയുടെ മേല്‍ പതിച്ചു. അരികിലുണ്ടായിരുന്ന ഡോക്ടറുടെ കാലാണ് സംഭവത്തില്‍ ഒടിഞ്ഞത്.

40 പുതിയ ആശുപത്രികള്‍ നിര്‍മ്മിക്കുമെന്നാണ് 2020 പ്രകടനപത്രികയില്‍ ടോറി മന്ത്രിമാര്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ വാഗ്ദാനം നടപ്പിക്കാന്‍ 2030 വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് നാഷണല്‍ ഓഡിറ്റ് ഓഫീസ് കണ്ടെത്തിയിരിക്കുന്നത്.

Other News in this category4malayalees Recommends