മെല്‍ബണില്‍ നിന്നുള്ള മലയാളി യുവതി ഓസ്‌ട്രേലിയയിലെ ദേശീയ ബോഡി ബില്‍ഡിങ് മത്സരത്തില്‍ യോഗ്യത നേടി. രണ്ടുകുട്ടികളുടെ അമ്മയായ വിനീത സുജീഷാണ് (38) ദേശീയ തലത്തില്‍ നടക്കുന്ന ബോഡി ബില്ഡിങ് മത്സരത്തിലേക്ക് യോഗ്യത നേടിയിരിക്കുന്നു. കോലഞ്ചേരി സ്വദേശിയായ വിനീത ഈ അപൂര്‍വ നേട്ടം കൈവരിക്കുന്നത് മൂന്‌നു വര്‍ഷത്തെ മാത്രം പരിശീലനം കൊണ്ടാണ്.
മെല്‍ബണില്‍ നടന്ന സംസ്ഥാന തല മത്സരത്തിലാണ് വിനീത തന്റെ കഴിവു തെളിയിച്ചത്. 25 വയസ്സിന് താഴെയുള്ള നിരവധി യുവതികളെ പിന്തള്ളിയാണ് വിനീത നാലാം സ്ഥാനം നേടിയത്. ഐസിഎന്‍ ഓസ്‌ട്രേലിയ സംഘടിപ്പിച്ച ഈ മത്സരത്തിലെ ഭൂരിപക്ഷം മത്സരാര്‍ത്ഥികളും 30 വയസ്സിന് താഴെയുള്ളവരും വര്‍ഷങ്ങളോളം പരിശീലനം നേടിയവരുമാണ്.
ഭര്‍ത്താവിന്റെ ജിമ്മില്‍ വന്ന ശേഷമുള്ള ശരീരമാറ്റമാണ് തന്നെ ആകര്‍ഷിച്ചതെന്നും വിനീത പറയുന്നു.