സിഡ്‌നി മാളിലെ കൂട്ട കൊലപാതകം പ്രത്യേക കൊറോണിയല്‍ സംഘം അന്വേഷിക്കും. അക്രമ സംഭവത്തെ പൊലീസ് ഇടപെടലകളെ കുറിച്ചും അക്രമിയുടെ പശ്ചാത്തലത്തെ പറ്റി അധികൃതര്‍ക്ക് അറിയാമോ എന്നതും അന്വേഷണ പരിധിയില്‍ വരും.
അന്വേഷണത്തിനായി 18 മില്യണ്‍ ഡോളറിന്റെ പ്രത്യേക ഫണ്ട് നല്‍കുമെന്ന് പ്രീമിയര്‍ വ്യക്തമാക്കി.
ശനിയാഴ്ച ഉച്ചയ്ക്കാണ് സിഡ്‌നിയിലെ ഷോപ്പിങ് സെന്ററില്‍ 40 കാരന്‍ ആറു പേരെ കുത്തി കൊലപ്പെടുത്തിയത്. ക്വീന്‍സ്ലാന്‍ഡില്‍ നിന്ന് ന്യൂ സൗത്ത് വെയില്‍സില്‍ എത്തിയതാണ് ഇയാള്‍.
9 മാസം പ്രായമുള്ള കുഞ്ഞിന്റെ നില മെച്ചപ്പെട്ടു. കുഞ്ഞിന്റെ അമ്മ കൊലപ്പെട്ടിരുന്നു. സ്ത്രീകളെ ലക്ഷ്യം വച്ചുള്ളതായിരുന്നു ആക്രമണമെന്നാണ് സൂചന. കുത്തേറ്റവരില്‍ ആറു പേരില്‍ അഞ്ചു പേരും സ്ത്രീകളായിരുന്നു.