പൃഥ്വിരാജുമായുള്ള ആ സിനിമ നടക്കാതെ പോയതിന് കാരണമുണ്ട്: ധ്യാന്‍ ശ്രീനിവാസന്‍
ധ്യാന്‍ ശ്രീനിവാസന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായാണ് 'വര്‍ഷങ്ങള്‍ക്കു ശേഷം' എന്ന സിനിമയെ പ്രേക്ഷകര്‍ വിലയിരുത്തുന്നത്. ആദ്യ ദിനം തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ പൃഥ്വിരാജിനെ നായകനാക്കി താന്‍ ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. എന്നാല്‍ രണ്ടുപേര്‍ക്കും തിരക്കുകളായതുകൊണ്ടാണ് പിന്നീട് അത് മുന്നോട്ട് പോവാഞ്ഞതെന്നും ധ്യാന്‍ പറയുന്നു.
'ഞാന്‍ ആലോചിച്ചിട്ട് രാജുവേട്ടന് മെസേജ് വരെ അയച്ചു. രണ്ട് മീറ്റിങ് എടുത്തതാണ് പക്ഷേ എനിക്ക് തിരക്കായി പോയി. രാജുവേട്ടന് തിരക്കാണ് പക്ഷേ രണ്ടുപേര്‍ക്കും തിരക്കായാല്‍ എന്ത് ചെയ്യും. തിരക്കിനിടയില്‍ ആ പടം നടക്കാതെ പോയി. നടക്കാതെ പോയി എന്നല്ല അവിടെ വരെ പോയിട്ട് എത്തിയില്ല. മെസേജ് അയച്ചു. ഇങ്ങനെ ഒരു പടം ഉണ്ടെന്ന് പറഞ്ഞു. നീ ഏത് സമയം ആണെങ്കിലും വാ എന്ന് പറഞ്ഞു. പക്ഷേ ഞാന്‍ പോയില്ല.' എന്നാണ് അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞത്.