ബ്രിട്ടനില്‍ സിക്ക് നോട്ടുകളുടെ ബലത്തില്‍ ജോലിക്ക് പോകാതിരിക്കുന്നത് ലക്ഷങ്ങളാണ്. ഇവര്‍ രാജ്യത്തിന് സൃഷ്ടിക്കുന്ന സാമ്പത്തിക ഭാരവും ചെറുതല്ല. ഈ ഘട്ടത്തിലാണ് സിക്ക് നോട്ട് സംസ്‌കാരത്തിന് എതിരെ പടപൊരുതാന്‍ ഉറച്ച് പ്രധാനമന്ത്രി ഋഷി സുനാക് രംഗത്തിറങ്ങുന്നത്.
സാധാരണ ആശങ്കകളെയും വലിയ പ്രശ്‌നമായി ഊതിപ്പെരുപ്പിച്ച് മാനസിക ആരോഗ്യ അവസ്ഥയായി കാണുന്നത് അപകടമാണെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗത്തിന്റെ പേരുപറഞ്ഞ് ജോലിക്ക് പോകാതിരിക്കുന്നത് കുറയ്ക്കാനുള്ള നടപടികളും ഗവണ്‍മെന്റ് കൈക്കൊള്ളും.
ഇതിന്റെ ഭാഗമായി ഫിറ്റ് നോട്ട് നല്‍കാനുള്ള അവകാശം ജിപിമാരില്‍ നിന്നും മാറ്റി വര്‍ക്ക്, ഹെല്‍ത്ത് പ്രൊഫഷണല്‍ ടീമിനെ ഏല്‍പ്പിക്കാനുള്ള പദ്ധതിയാണ് ഗവണ്‍മെന്റ് മുന്നോട്ട് വെയ്ക്കുന്നത്. മഹാമാരിക്ക് ശേഷം ദീര്‍ഘകാല രോഗങ്ങള്‍ ബാധിച്ചവരുടെ എണ്ണമേറിയത് ആശങ്കപ്പെടുത്തുന്നതായി സുനാക് പറഞ്ഞു. ഇതില്‍ 2.8 മില്ല്യണ്‍ ജനങ്ങളും മാനസിക ആരോഗ്യ പ്രശ്‌നങ്ങളുടെ പേരിലാണ് സാമ്പത്തികമായി ആക്ടീവല്ലാതെ ഇരിക്കുന്നത്.
ആളുകളുടെ രോഗത്തെ തള്ളിക്കളയുകയല്ല, മറിച്ച് ദിവസേന നേരിടുന്ന വെല്ലുവിളികളെയും, ജീവിതത്തിലെ ആശങ്കകളെയും കുറിച്ച് കൂടുതല്‍ സത്യസന്ധത കാണിക്കണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ജിപിമാര്‍ കനത്ത സമ്മര്‍ദം നേരിടുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഡോക്ടര്‍, നഴ്‌സ്, ജിപി, ഫാര്‍മസിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്കും ഫിറ്റ് നോട്ട് നല്‍കാന്‍ അധികാരം നല്‍കിയിരുന്നു.