ബോണ്ടി ജംഗ്ഷനില്‍ കുത്തേറ്റ ഒന്‍പത് മാസം പ്രായമായ കുഞ്ഞിന്റെ സ്ഥിതി മെച്ചപ്പെട്ടു; 38-കാരിയായ അമ്മ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത് സ്വന്തം ജീവന്‍ ബലികൊടുത്ത്

ബോണ്ടി ജംഗ്ഷനില്‍ കുത്തേറ്റ ഒന്‍പത് മാസം പ്രായമായ കുഞ്ഞിന്റെ സ്ഥിതി മെച്ചപ്പെട്ടു; 38-കാരിയായ അമ്മ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത് സ്വന്തം ജീവന്‍ ബലികൊടുത്ത്
ശനിയാഴ്ച ബോണ്ടി ജംഗ്ഷനില്‍ നടന്ന അക്രമത്തില്‍ കുത്തേറ്റ ഒന്‍പത് മാസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. സിഡ്‌നി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള കുഞ്ഞിന്റെ സ്ഥിതി സ്ഥിരത കൈവരിച്ചതായാണ് അപ്‌ഡേറ്റ്.

നേരത്തെ കുഞ്ഞിന്റെ സ്ഥിതി ഗുരുതരമായിരുന്നു. ഇതിന് ശേഷമാണ് എന്‍എസ്ഡബ്യു ആരോഗ്യ വകുപ്പ് അധികൃതര്‍ ഈ പ്രഖ്യാപനം നടത്തിയത്. അതേസമയം കുഞ്ഞിനെ അക്രമത്തില്‍ നിന്നും രക്ഷിക്കാനായി അമ്മ 38-കാരി ആഷ്‌ലി ഗുഡിന് സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നു.

ഏതാനും രോഗികളെ ചികിത്സ നല്‍കിയ ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്തു. ആറ് രോഗികള്‍ ഇപ്പോഴും ചികിത്സയിലാണ്, എന്‍എസ്ഡബ്യു ആരോഗ്യ വക്താവ് പറഞ്ഞു. രണ്ട് പേര്‍ സെന്റ് വിന്‍സന്റ് ആശുപത്രിയിലും ചികിത്സയിലുണ്ട്.

Other News in this category

4malayalees Recommends