ഉത്തര്‍ പ്രദേശിലെ ഉന്നാവോയിലാണ് പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപികയായ സംഗീത സിങ് ജോലി മറന്ന് മുഖം മിനുക്കാന്‍ പോയത്. കുട്ടികള്‍ക്ക് ഭക്ഷണം തയ്യാറാക്കുന്ന അടുക്കളയിലിരുന്നാണ് സംഗീത മറ്റൊരാളുടെ സഹായത്തോടെ ഫേഷ്യല്‍ ചെയ്തത്. മറ്റൊരു അധ്യാപികയായ അനം ഖാനാണ് വീഡിയോ പങ്കുവച്ചത്.
തന്റെ വീഡിയോ എടുക്കുന്നത് അറിഞ്ഞതോടെ എഴുന്നേല്ക്കുന്ന സംഗീതയാണ് വീഡിയോയിലുള്ളത്. വീഡിയോ എടുത്തതിന് അധ്യാപികയെ ഓടിച്ചിട്ട് പിടിച്ച് അവരെ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. മുറിഞ്ഞ കൈയ്യില്‍ നിന്നും രക്തം വരുന്ന വീഡിയോയും അനം ഖാന് പോസ്റ്റ് ചെയ്തിരുന്നു.
വിഡിയോ പുറത്തുവന്നതോടെ ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫീസര്‍ സംഗീതക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. സംഗീത സിങ്ങിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. അനം ഖാനില്‍ നിന്നും സംഗീതക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് ബിഗാപൂര്‍ സര്‍ക്കിള്‍ ഓഫീസര്‍ മായ റായി പറഞ്ഞു. സ്കൂളിലിരുന്ന ഫേഷ്യല്‍ ചെയ്തതിനും വീഡിയോ പകര്‍ത്തിയ അധ്യാപിക ആക്രമിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.