ഗിഫ്റ്റ് കാര്‍ഡുകളില്‍ നിന്ന് 6500 ഡോളര്‍ തട്ടിപ്പ് ; ടെക്‌സസിന് പുറത്തും വ്യാപക തട്ടിപ്പുകള്‍ ; മുന്നറിയിപ്പുമായി പൊലീസ്

ഗിഫ്റ്റ് കാര്‍ഡുകളില്‍ നിന്ന് 6500 ഡോളര്‍ തട്ടിപ്പ് ; ടെക്‌സസിന് പുറത്തും വ്യാപക തട്ടിപ്പുകള്‍ ; മുന്നറിയിപ്പുമായി പൊലീസ്
തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ്. വിവിധ സ്റ്റോറുകളുടെ ഗിഫ്റ്റ് കാര്‍ഡുകള്‍ മോഷ്ടിച്ച് പണം തട്ടുന്നതാണ് രീതി. ആപ്പിള്‍, സെഫോറ, ആമസോണ്‍, ഫുട് ലോക്കര്‍ എന്നീ കമ്പനികളുടെ 4100 ഗിഫ്റ്റ് കാര്‍ഡുകളില്‍ നിന്ന് 65000 ഓളം ഡോളര്‍ തട്ടിപ്പ് നടത്തിയതായാണ് സംശയിക്കുന്നത്. ടെക്‌സസിന് പുറത്തേക്കും വ്യാപിച്ചിരിക്കാവുന്ന തട്ടിപ്പില്‍ കൂടുതല്‍ അറസ്റ്റുണ്ടാകാമെന്ന് പൊലീസ് പറഞ്ഞു.

രണ്ടുപേര്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ വിവിധ നഗരങ്ങളിലെ സ്റ്റോറുകളിലെ ഷെല്‍ഫുകളില്‍ നിറക്കാന്‍ ശ്രമിക്കുന്നതായും കണ്ടെത്തി. 42 കാരിയായ ഒരു സ്ത്രീയും 33 കാരനായ പുരുഷനേയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

ഉപഭോക്താവ് ഗിഫ്റ്റ് കാര്‍ഡ് തിരഞ്ഞെടുത്ത് അതില്‍ പണം നിറയ്ക്കുമ്പോള്‍ തട്ടിപ്പുകാര്‍ക്ക് ഓണ്‍ലൈനില്‍ അതുമായി ബന്ധപ്പെടാനും പണം മോഷ്ടിക്കാനും കഴിയുന്നു.കഴിഞ്ഞ ഒഴിവു ദിനങ്ങളില്‍ അമേരിക്കക്കാര്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങാന്‍ 30 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചെന്നാണ് കണക്ക്‌

Other News in this category4malayalees Recommends