അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് സംശയം

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് സംശയം
അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ്. മസാച്യുസെറ്റ്‌സ് സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന 20കാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വനപ്രദേശത്തെ നിര്‍ത്തിയിട്ട കാറിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മാര്‍ച്ച് എട്ടിനാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ബ്രിസ്റ്റോള്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി വക്താവ് ഗ്രെഗ് മിലിയോട്ട് പറഞ്ഞു.

ബ്ലൂ വെയ്ല്‍ ചലഞ്ച് എന്ന ഓണ്‍ലൈന്‍ ഗെയിമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. വിദ്യാര്‍ഥി ബ്ലൂ വെയില്‍ ഗെയിം കളിച്ചിരുന്നതായി പൊലീസ് പറയുന്നു. ബ്ലൂ വെയില്‍ ഗെയിം ആത്മഹത്യയ്ക്ക് പ്രേരകമാണെന്ന് വിദഗ്ധരുടെ അഭിപ്രായം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് ഗെയിം കളിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ ഒരു അഡ്മിനിസ്‌ട്രേറ്ററും പങ്കാളിയും ഉള്‍പ്പെടുന്നു. അഡ്മിനിസ്‌ട്രേറ്റര്‍ 50 ദിവസത്തെ കാലയളവിലേക്ക് ഒരു ദിവസം ഒരു ടാസ്‌ക് നല്‍കുന്നു. തുടക്കത്തില്‍ നിരുപദ്രവകരമായ ടാസ്‌കുകളാണെങ്കിലും പിന്നീട് ഗുരുതരമായ ടാസ്‌കുകളാണ് നല്‍കുക.

Other News in this category4malayalees Recommends