ഭംഗിയുള്ള കുട്ടികളാണ് പക്ഷെ എനിക്കങ്ങനെ ക്രഷൊന്നും തോന്നിയിട്ടില്ല ; ഉണ്ണി മുകുന്ദന്‍

ഭംഗിയുള്ള കുട്ടികളാണ് പക്ഷെ എനിക്കങ്ങനെ ക്രഷൊന്നും തോന്നിയിട്ടില്ല ; ഉണ്ണി മുകുന്ദന്‍
തന്റെ സിനിമയ്ക്ക് പുറത്തുള്ള ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. വാട്‌സ്ആപ്പില്‍ താന്‍ 2000 പേരെ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. കൂടാതെ താന്‍ ഇന്‍സ്റ്റഗ്രാമില്‍ പെണ്‍കുട്ടികളെ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നത്.

'1000, 2000 പേരെ താന്‍ ഫോണില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്റെ പഴയ നമ്പര്‍ ഉണ്ടായിരുന്നു. അത് ലീക്കൗട്ടായി. ഞാന്‍ സംസാരിച്ച് അപ്പോള്‍ ബ്ലോക്ക് ചെയ്യും. ഹായ് എന്ന് മെസേജ് അയക്കുന്നത് തനിക്ക് ഇഷ്ടമല്ല. ഇന്ന ആളാണ്, ഇന്ന ആവശ്യത്തിനാണ് മെസേജ് എന്ന് പറയണം. കാരണം അറിയാത്ത നമ്പറാണ്. തനിക്ക് ഫോണില്‍ ഏറ്റവും ഇഷ്ടമുള്ള ഫീച്ചര്‍ ബ്ലോക്ക് ചെയ്യലാണ്.

ഇന്‍സ്റ്റഗ്രാമില്‍ ഒരുപാട് പേരെ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. അവരെ ഉപദ്രവിക്കുന്ന രീതിയില്‍ അല്ല. വെറുതെ നോക്കും. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നില്ല. എല്ലാം ടീമിന് കൊടുത്തു. അവിടെ എനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റാത്ത ടോക്‌സിസിറ്റിയാണ്. വല്ലാത്തൊരു ആള്‍ക്കാരാണ്. എനിക്കവിടേക്ക് പോകാന്‍ തോന്നുന്നില്ല. ഒരു നായികയോടും തനിക്ക് ക്രഷ് ഇല്ല ഒന്നുമില്ല, ഒരാളോടും. ഭംഗിയുള്ള കുട്ടികളാണ് പക്ഷെ എനിക്കങ്ങനെ ക്രഷൊന്നും തോന്നിയിട്ടില്ല.'ഉണ്ണി മുകുന്ദന്‍ പയുന്നു


Other News in this category4malayalees Recommends