30 വയസ് കൂടുതലുള്ള അക്ഷയ്‌ക്കൊപ്പം പ്രണയ ഗാനം..; മാനുഷി ചില്ലര്‍ക്ക് കടുത്ത വിമര്‍ശനം

30 വയസ് കൂടുതലുള്ള അക്ഷയ്‌ക്കൊപ്പം പ്രണയ ഗാനം..; മാനുഷി ചില്ലര്‍ക്ക് കടുത്ത വിമര്‍ശനം
അക്ഷയ് കുമാറിനൊപ്പം അഭിനയിച്ച മുന്‍ ലോകസുന്ദരി മാനുഷി ചില്ലറിന് കടുത്ത വിമര്‍ശനം. 56 വയസുള്ള അക്ഷയ് കുമാറിനൊപ്പം 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ അഭിനയിച്ചതിനാണ് മാനുഷിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായത്.

26 വയസുള്ള മാനുഷി 30 വയസ് കൂടുതലുള്ള അക്ഷയ്‌ക്കൊപ്പം പ്രണയ ഗാനത്തില്‍ അഭിനയിച്ചതാണ് പലരെയും ചൊടിപ്പിച്ചത്. ഇരുവരുടെയും പ്രായത്തെ താരതമ്യം ചെയ്ത് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയ വാളുകളില്‍ നിറയുന്നത്. ഇതോടെ സംഭവത്തില്‍ മാനുഷി തന്നെ പ്രതികരണവുമായി എത്തി.

ഒരു സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിക്കുന്നത് നല്ലതാണ്. നിങ്ങള്‍ക്ക് അതുവഴി ഒരു നിശ്ചിതമായ സ്‌ക്രീന്‍ സ്‌പേസ് ലഭിക്കും. എന്റെ ആദ്യ സിനിമ മുതല്‍ പ്രായത്തിന്റെ വ്യത്യാസം ഉണ്ടായിരുന്നു. ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ സിനിമയില്‍ ജോഡികളൊന്നും ഉണ്ടായിരുന്നില്ല.

മാര്‍ക്കറ്റിംഗിനായി ഞങ്ങള്‍ പാട്ടുകള്‍ ചെയ്തു. പാട്ടുകള്‍ക്കായി രണ്ട് പേരെ ഒരുമിച്ച് ഡാന്‍സ് ചെയ്തു. അത് നല്ലതാണ്. അതില്‍ എന്തെങ്കിലും ക്രൂരമായ കാര്യം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. എന്തായാലും ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ ഒരു പ്രണയകഥയല്ല എന്നാണ് സൂമിന് നല്‍കിയ അഭിമുഖത്തില്‍ മാനുഷി പറയുന്നത്.

അക്ഷയ് കുമാറിനൊപ്പമുള്ള മാനുഷിയുടെ രണ്ടാമത്തെ ചിത്രമാണ് ബഡേ മിയാന്‍ ഛോട്ടേ മിയാന്‍. മാനുഷിയുടെ ആദ്യ ചിത്രം 'സാമ്രാട്ട് പൃഥ്വിരാജ്' അക്ഷയ് കുമാറിനൊപ്പമുള്ള സിനിമയായിരുന്നു. 'ദ ഗ്രേറ്റ് ഇന്ത്യന്‍ ഫാമിലി', 'ഓപ്പറേഷന്‍ വാലന്റൈന്‍' എന്നിവയാണ് നടിയുടെ മറ്റ് സിനിമകള്‍. എന്നാല്‍ മാനുഷിയുടെ ഒരു ചിത്രവും ഇതുവരെ ഹിറ്റ് ആയിട്ടില്ല.

Other News in this category4malayalees Recommends