ദീപിക പദുക്കോണിനും രണ്‍വീര്‍ സിംഗിനും കുഞ്ഞ് ജനിക്കാന്‍ പോകുന്നത് സറോഗസിയിലൂടെയാണെന്ന് പ്രചാരണങ്ങള്‍. ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് ദീപികയും രണ്‍വീറും. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് തങ്ങള്‍ക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വിവരം ഇരുതാരങ്ങളും വെളിപ്പെടുത്തിയത്. സെപ്റ്റംബറില്‍ കുഞ്ഞിനെ പ്രതീക്ഷിക്കാമെന്നും പോസ്റ്റില്‍ ഉണ്ടായിരുന്നു.
എന്നാല്‍ ദീപിക ഇപ്പോള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും ആക്ഷന്‍ രംഗത്തിന്റെ ഷൂട്ടിന് എത്തിയത് കൂടെ ആയതോടെ താരത്തിന്റേത് വാടക ഗര്‍ഭധാരണമാണോ എന്ന സംശയവുമായാണ് ചിലര്‍ രംഗത്തെത്തുന്നത്. ഒരാഴ്ച മുമ്പ് ദീപിക പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ താരത്തിന്റെത് സ്വയമേയുള്ള ഗര്‍ഭധാരണമല്ല എന്ന തരത്തിലെ പ്രചാരണത്തിന് ഇടവച്ചത്.
വെയിലേറ്റ് ടാന്‍ ലൈനുകള്‍ വന്ന ചിത്രമാണ് ചര്‍ച്ചയ്ക്ക് വഴിവച്ചത്. കമിഴ്ന്നു കിടന്നാല്‍ മാത്രം ലഭിക്കുന്ന ഈ വരകള്‍ ഗര്‍ഭിണിയായ ദീപികയ്ക്ക് സാധ്യമാണോ എന്നാണ് ചോദ്യം. അല്ലാത്ത നിലയിലെങ്കില്‍ ടാന്‍ ലൈനുകള്‍ ഇത്രയും തെളിഞ്ഞു വരില്ല എന്നാണ് ചിലരുടെ വാദം.