വിജയ് ദേവരകൊണ്ട ചിത്രം തിയറ്ററില്‍ പരാജയം ; 'ദ ഫാമിലി സ്റ്റാര്‍' ഒ.ടി.ടിയിലേക്ക്
തിയേറ്ററില്‍ വന്‍ പരാജയമായി മാറിയ വിജയ് ദേവരകൊണ്ട മൃണാല്‍ ഠാക്കൂര്‍ ചിത്രം 'ദ ഫാമിലി സ്റ്റാര്‍' ഒ.ടി.ടിയിലേക്ക്. സിനിമയുടെ ഡിജിറ്റല്‍ അവകാശം ആമസോണ്‍ പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു. ഏപ്രില്‍ 5ന് ആയിരുന്നു ചിത്രം തിയേറ്ററില്‍ എത്തിയത്. ആദ്യ ദിനം മുതല്‍ തന്നെ മോശം പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്.
അതുകൊണ്ട് തന്നെ സിനിമ പുറത്തിറങ്ങി ഒരു മാസത്തിന് ശേഷമാണ് ഫാമിലി സ്റ്റാര്‍ ഒ.ടി.ടിയില്‍ എത്താന്‍ പോകുന്നത്. ചിത്രം മെയ് 3ന് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പണിംഗ് ദിനത്തില്‍ ആഗോളതലത്തില്‍ 5.75 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രം ഇന്ത്യയില്‍ നിന്നും ആകെ നേടാനായത് വെറും നാല് ലക്ഷം മാത്രമായിരുന്നു.