മോഹന്‍ലാലും ശോഭനയും 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു

മോഹന്‍ലാലും ശോഭനയും 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു
മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. തൊടുപുഴയില്‍ നടന്ന പൂജയുടെ ചിത്രങ്ങളാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിരിക്കുന്നത്. 15 വര്‍ഷത്തിന് ശേഷമാണ് ശോഭനയും മോഹന്‍ലാലും ഒന്നിച്ച് അഭിനയിക്കാന്‍ പോകുന്നത്. 'എല്‍ 360' എന്നാണ് സിനിമയ്ക്ക് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന ടൈറ്റില്‍.

2009ല്‍ റിലീസ് ചെയ്ത 'സാഗര്‍ ഏലിയാസ് ജാക്കി'യില്‍ ആയിരുന്നു ഒടുവില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. എന്നാല്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായല്ല ശോഭന എത്തിയത്. അതേസമയം, തന്റെ 360ാം ചിത്രത്തില്‍ സാധാരണക്കാരനായ ടാക്‌സി ഡ്രൈവര്‍ ആയി മോഹന്‍ലാല്‍ വേഷമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Other News in this category



4malayalees Recommends