കാനഡയിലെ റെന്റല്‍ മേഖല കുടിയേറ്റക്കാരെ ശ്വാസം മുട്ടിക്കുന്നു; പ്രധാന നഗരങ്ങളിലെ വര്‍ദ്ധിച്ച ഹൗസിംഗ് ചെലവുകള്‍ അറിയാം

കാനഡയിലെ റെന്റല്‍ മേഖല കുടിയേറ്റക്കാരെ ശ്വാസം മുട്ടിക്കുന്നു; പ്രധാന നഗരങ്ങളിലെ വര്‍ദ്ധിച്ച ഹൗസിംഗ് ചെലവുകള്‍ അറിയാം
കാനഡയിലേക്ക് പോകുന്നതും, അവിടെ ജീവിക്കുന്നതും കുടിയേറ്റക്കാരെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അവിടുത്തെ ഗവണ്‍മെന്റ് തന്നെ സമ്മതിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വിസാ ചെലവുകളും, അക്കൗണ്ടില്‍ കാണേണ്ട പണവും ക്രമാതീതമായി വര്‍ദ്ധിപ്പിച്ചത്.


എന്നിരുന്നാലും കാനഡയിലെ റെന്റല്‍ മേഖല ഇപ്പോഴും കുടിയേറ്റക്കാര്‍ക്ക് വെല്ലുവിളി സമ്മാനിക്കുന്നുണ്ട്. ഹൗസിംഗ് ചെലവുകള്‍ മൂലം ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തില്‍ 15 ബില്ല്യണ്‍ കനേഡിയന്‍ ഡോളറാണ് ഫെഡറല്‍ ലോണുകളായി നല്‍കാന്‍ പ്രധാനമന്ത്രി ട്രൂഡോ വാഗ്ദാനം ചെയ്തിരിക്കുന്നത്.


കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ് ടൊറന്റോ, ഇവിടെയാണ് ഏറ്റവും ഉയര്‍ന്ന വാടക ചെലവും ഉള്ളത്.

-Bachelor apartment units: $1,727 CAD;

- One-bedroom apartment units: $2,507 CAD

- Two-bedroom apartment units: $3,356 CAD.


മോണ്ട്‌റിയാല്‍ മറ്റൊരു മെട്രോപൊളിറ്റന്‍ മേഖലയാണ്. എന്നാല്‍ ഇവിടെ വാടക അല്‍പ്പം കൂടി താങ്ങാവുന്ന നിലയിലാണെന്നാണ് അനുമാനം. ഇവിടെ ശരാശരി വാടക ഇങ്ങനെയാണ്:

- Bachelor apartment units: $1,471CAD;

- One-bedroom apartment units: $1,775 CAD

- Two-bedroom apartment units: $2,281 CAD.


ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും വലിയ നഗരമായ വാന്‍കോവറില്‍ ഉയര്‍ന്ന വാടക ചെലവുള്ള സ്ഥലമാണ്:

- Bachelor apartment units: $2,331 CAD;

- One-bedroom apartment units: $2,679 CAD

- Two-bedroom apartment units: $3,668 CAD.

Other News in this category4malayalees Recommends