കോടതി ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിക്കുന്നു ; ട്രംപിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ കടുപ്പിക്കും ; ജയിലിലടക്കുമെന്നും മുന്നറിയിപ്പ്

കോടതി ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിക്കുന്നു ; ട്രംപിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ കടുപ്പിക്കും ; ജയിലിലടക്കുമെന്നും മുന്നറിയിപ്പ്
യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ കടുപ്പിക്കുന്നത് പരിഗണനയിലെന്ന് ട്രംപിനെതിരെ ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റിസ് ജുവാന്‍ മെര്‍ച്ചന്‍.

കൂടുതല്‍ നിയമ ലംഘനം കണ്ടെത്തിയാല്‍ ജയിലിലടക്കും. ജഡ്ജിമാര്‍, സാക്ഷികള്‍, ജഡ്ജിമാരുടേയും പ്രോസിക്യൂട്ടര്‍മാരുടേയും കുടുംബങ്ങളെ കുറിച്ച് പരസ്യമായി അഭിപ്രായം പറയുന്നതില്‍ നിന്ന് വിലക്കുന്ന കോടതി ഉത്തരവ് ട്രംപ് പാലിക്കുന്നില്ല. ജയില്‍ ശിക്ഷ വിധിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല, പക്ഷെ ആവശ്യമെങ്കില്‍ അതിന് ഉത്തരവിടും.

വിചാരണ തടസ്സപ്പെടുത്തല്‍, തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രമുഖ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ ജയിലില്‍ അടയ്ക്കുന്നതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ പരിഗണിച്ചാണ് ജയില്‍ശിക്ഷ വിധിക്കാന്‍ മടിക്കുന്നത്. ജയില്‍ശിക്ഷ അവസാന ആശ്രയമാണ്.

നേരത്തെ സോഷ്യല്‍മീഡിയയിലൂടെ ട്രംപ് കോടതി ഉത്തരവ് ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 9000 ഡോളര്‍ ജസ്‌റിസ് ജുവാന്‍ മെര്‍ച്ചന്‍ പിഴ ചുമത്തിയിരുന്നു.

Other News in this category



4malayalees Recommends