അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിന്‍ ഗോപുരങ്ങള്‍' നിര്‍മ്മാതാവ് സിയാദ് കോക്കര്‍

അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിന്‍ ഗോപുരങ്ങള്‍' നിര്‍മ്മാതാവ് സിയാദ് കോക്കര്‍
'മാരിവില്ലിന്‍ ഗോപുരങ്ങള്‍' ചിത്രത്തിനെതിരെ യൂട്യൂബര്‍ അശ്വന്ത് കോക്ക് റിവ്യു ബോംബിംഗ് നടത്തിയെന്ന പരാതിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ് സിയാദ് കോക്കര്‍. എന്നാല്‍ സിനിമയുടെ റിവ്യു അശ്വന്ത് കോക്ക് തന്റെ ചാനലില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്.

നേരത്തെ 'ആരോമലിന്റെ ആദ്യത്തെ പ്രണയം' എന്ന ചിത്രത്തിന്റെ സംവിധായകന്‍ മുബീന്‍ റഊഫ് റിവ്യു ബോംബിങ്ങിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണനയിലിരിക്കെയാണ് പുതിയ പരാതി.

അതേസമയം ഇന്ദ്രജിത്തിനെ നായകനാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ ദിനം മുതല്‍ സമ്മിശ്ര പ്രതികരണങ്ങളാണ് കിട്ടികൊണ്ടിരിക്കുന്നത്. ഇന്ദ്രജിത്തിനൊപ്പം ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട് ചിത്രത്തില്‍.Other News in this category4malayalees Recommends