റെയ്‌സി മരിച്ചാല്‍ ലോകത്തിന് സമാധാനമേ വരൂ, ആരും മിസ് ചെയ്യില്ല ; യുഎസ് സെനറ്ററുടെ പരാമര്‍ശം വിവാദത്തില്‍

റെയ്‌സി മരിച്ചാല്‍ ലോകത്തിന് സമാധാനമേ വരൂ, ആരും മിസ് ചെയ്യില്ല ; യുഎസ് സെനറ്ററുടെ പരാമര്‍ശം വിവാദത്തില്‍
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ യുഎസ് സെനറ്റര്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഫ്‌ളോറിഡ സെനറ്ററായ റിക്ക് സ്‌കോട്ടാണ് വിവാദ പരാമര്‍ശം നടത്തിയത്.

റെയ്‌സിയെ ആരും സ്‌നേഹിച്ചിട്ടില്ലെന്നും അയാളെ ആരും മിസ് ചെയ്യില്ലെന്നുമായിരുന്നു പരാമര്‍ശം. യുഎസ് സഖ്യ കക്ഷികള്‍ ഉള്‍പ്പെടെയുള്ള വിദേശ ഉദ്യോഗസ്ഥര്‍ റെയ്‌സിയുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിക്കുമ്പോഴാണ് ഇറാന്‍ പ്രസിഡന്റിനെ അധിക്ഷേപിക്കും വിധം സെനറ്റ് അംഗം പ്രസ്താവന നടത്തിയത്.

റെയ്‌സി മരിച്ചാല്‍ ലോകം സമാധാനപൂര്‍വ്വമാകും. ആ ദുഷ്ടന്‍ തീവ്ര ആശയങ്ങളുമായി ജീവിച്ചു. ആരും സ്‌നേഹിക്കുകയോ ബഹുമാനിക്കുകയോ ചെയ്തിരുന്നില്ല, ആരും മിസ് ചെയ്യില്ല. ഏകാധിപതിയില്‍ നിന്ന് ഇറാനിയന്‍ ജനതയ്ക്ക് മോചനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സെനറ്റ് അംഗത്തിന്റെ പരാമര്‍ശം.

Other News in this category4malayalees Recommends