തനിക്ക് സിനിമാ മേഖലയില്‍ നന്ദിയുള്ളത് ആ നടിയോട് ; വെളിപ്പെടുത്തി അനശ്വര
തന്റെ ആദ്യ ചിത്രമായ ഉദാഹരണം സുജാത എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അനശ്വര. തനിക്ക് ഈ ഇന്‍ഡസ്ട്രിയില്‍ ഏറ്റവും ഗ്രാറ്റിറ്റിയൂഡുള്ള ഒരാള്‍ മഞ്ജു വാര്യരാണെന്നാണ് അനശ്വര രാജന്‍ പറയുന്നത്.
'മഞ്ജു ചേച്ചിയുടെ സ്വീറ്റ്‌നെസ് എനിക്ക് വേണമെന്നുണ്ട്. ആള് വളരെ ജെന്റിലും സോഫ്റ്റുമാണ്. വളരെ കംഫേര്‍ട്ട് പേഴ്‌സണാണ് ചേച്ചി. എനിക്ക് ഈ ഇന്‍ഡസ്ട്രിയില്‍ ഏറ്റവും ഗ്രാറ്റിറ്റിയൂഡുള്ള ഒരാള്‍ മഞ്ജു ചേച്ചിയാണ്. വളരെ സ്വീറ്റസ്റ്റ് ആയ ഹഗ്ഗ് തരുന്ന ആളാണ്.
ലാലേട്ടനില്‍ നിന്ന് ഞാന്‍ എടുക്കാന്‍ ആഗ്രഹിക്കുന്ന ക്വാളിറ്റി ആളുടെ വെര്‍സെറ്റിലിറ്റിയാണ്. നമ്മളോട് ചിരിച്ചു കളിച്ച് നിന്നിട്ട് പെട്ടെന്ന് ക്യാരക്ടര്‍ ആകാനുള്ള ആളുടെ കഴിവ് വേണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.