ബയോപികില്‍ മുന്‍ ഭാര്യയെ ബലാത്സംഗം ചെയ്യുന്ന രംഗം; വലിയ വിവാദം ; നിയമനടപടിക്കൊരുങ്ങി ട്രംപ്

ബയോപികില്‍ മുന്‍ ഭാര്യയെ ബലാത്സംഗം ചെയ്യുന്ന രംഗം; വലിയ വിവാദം ; നിയമനടപടിക്കൊരുങ്ങി ട്രംപ്
അമേരിക്കന്‍ മുന്‍പ്രസിഡന്റും വ്യവസായിയുമായ ഡൊണാള്‍ഡ് ട്രംപിന്റെ ബയോപിക് കഴിഞ്ഞ ദിവസം കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 'ദ അപ്രന്റീസ്' എന്ന ചിത്രം ഇറാനിയന്‍ഡാനിഷ് സംവിധായകന്‍ അലി അബ്ബാസിയാണ് സംവിധാനം ചെയ്തത്. സെബാസ്റ്റിന്‍ സ്റ്റാനാണ് ട്രംപിന്റെ വേഷത്തിലെത്തിയത്.

പ്രദര്‍ശനത്തിന് പിന്നാലെ ചിത്രം വന്‍ വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. മുന്‍ഭാര്യ ഇവാനാ സഞ്ച്‌കോവയെ ട്രംപ് ബലാത്സംഗം ചെയ്യുന്നതായി സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍, വിവാഹമോചന നടപടിക്കിടെ ട്രംപ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് ഇവാന ആരോപിച്ചെങ്കിലും പിന്നീട് അത് പിന്‍വലിച്ചിരുന്നു. സിനിമയില്‍ ഈ ഭാഗം ഉള്‍പ്പെടുത്തിയതിന് ട്രംപ് നിയമനടപടിക്ക് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

2024 ല്‍ നവംബര്‍ 5 ന് അമേരിക്കയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ട്രംപിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ട്രംപിന്റെ അനുയായികള്‍ ആരോപിച്ചു. ട്രംപിനെ മോശമായി ചിത്രീകരിക്കുക എന്നതുമാത്രമാണ് ഈ സിനിമയുടെ ഉദ്ദേശം. അമേരിക്കയില്‍ ഇത് റിലീസ് ചെയ്യാന്‍ ഒരിക്കലും അനുവദിക്കുകയില്ല. കുപ്പതൊട്ടിയില്‍ കൂടുതലൊന്നും ഈ സിനിമ അര്‍ഹിക്കുന്നില്ല ട്രംപിന്റെ വക്താവ് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

Other News in this category4malayalees Recommends