കാന്‍ റെഡ് കാര്‍പറ്റില്‍ ഫ്‌ളോറല്‍ ഗൗണില്‍ തിളങ്ങി അദിതി റാവു

കാന്‍ റെഡ് കാര്‍പറ്റില്‍ ഫ്‌ളോറല്‍ ഗൗണില്‍ തിളങ്ങി അദിതി റാവു
കാന്‍ ചലച്ചിത്രോത്സവത്തിലെ റെഡ് കാര്‍പറ്റില്‍ തിളങ്ങിയ അദിതി റാവുവിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മഞ്ഞയും പച്ചയും നിറങ്ങള്‍ കലര്‍ന്ന സാറ്റിന്‍ തുണിയിലുള്ള ഫ്‌ളോറല്‍ ഗൗണില്‍ അതിമനോഹരിയായിരിക്കുകയാണ് അദിതി. ഗൗരി ആന്റ് നൈനികയുടെ 2024 ഫോള്‍ വിന്റര്‍ കളക്ഷനില്‍ നിന്നുള്ള ഗൗണ്‍ ആണ് താരം ധരിച്ചിരിക്കുന്നത്. ഗോള്‍ഡനും പേളും ചേര്‍ന്ന ബോള്‍ ഇയര്‍റിങ്ങും മോതിരങ്ങളുമാണ് താരത്തിന്റെ ആക്‌സസറീസ്. മെസ്സി ബണ്‍ സ്‌റ്റൈലാണ് താരം തെരഞ്ഞെടുത്തത്. എല്‍റ്റണ്‍ ജെ ഫെര്‍ണാണ്ടസാണ് ഹെയറും മേക്കപ്പും ചെയ്തത്. സനം രതന്‍സിയാണ് താരത്തിന്റെ സ്‌റ്റൈലിസ്റ്റ്.

ചിത്രങ്ങളും വീഡിയോയും അദിതി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'പോക്കറ്റ്ഫുള്‍ ഓഫ് സണ്‍ഷൈന്‍' എന്ന ക്യാപ്ഷനോടെയാണ് അദിതി ചിത്രങ്ങള്‍ പങ്കുവച്ചത്. ഈ പോസ്റ്റിന് താഴെ താരത്തിന്റെ കാമുകനും നടനുമായ സിദ്ധാര്‍ഥും കമന്റ് ചെയ്തിട്ടുണ്ട്. 'വൗ' എന്നാണ് സിദ്ധാര്‍ഥ് കുറിച്ചത്. വൈഷ്ണവ് പ്രവീണാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

Other News in this category4malayalees Recommends