ജോര്‍ജിയയില്‍ ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ത്ഥി രാമസ്വാമിക്ക് ഡെമോക്രാറ്റിക് പ്രൈമറിയില്‍ ജയം

ജോര്‍ജിയയില്‍ ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ത്ഥി രാമസ്വാമിക്ക് ഡെമോക്രാറ്റിക് പ്രൈമറിയില്‍ ജയം
ജോര്‍ജിയ സംസ്ഥാന സെനറ്റിലേക്ക് മത്സരിക്കാനുള്ള ഡെമോക്രാറ്റിക് പാര്ട്ടിയിലെ കടമ്പയില്‍ ഇന്ത്യന്‍ വംശജനായ അശ്വിന്‍ രാമസ്വാമിക്ക് വിജയം. ഡെമോക്രാറ്റിക് പ്രൈമറിയില്‍ വിജയിച്ച അശ്വിന്‍ രാമസ്വാമി നിലവിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഷോണ്‍ സ്റ്റില്ലിനെ നേരിടും. നവംബറില്‍ 2020 ലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചതിന് യുഎസ് മുന്‍ പ്രസിഡന്റ് ട്രംപിനൊപ്പം കുറ്റാരോപിതനായ വ്യക്തിയാണ് ഷോണ്‍.

തിരഞ്ഞെടുക്കപ്പെട്ടാല്‍ ജോര്‍ജിയ സംസ്ഥാനത്ത് ഇതുവരെ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയും ജോര്‍ജിയയില്‍ ഈ സ്ഥാനം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ അേേമരിക്കക്കാരനും അശ്വിന്‍ ആയിരിക്കും. നവംബറില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് അശ്വിന്‍ രാമസ്വാമിക്ക് 25 വയസ്സു പൂര്‍ത്തിയാകും. 25 വയസ്സും അതിന് മുകളിലുള്ളവര്‍ക്കുമാണ് സെനറ്റിലേക്ക് മത്സരിക്കാന്‍ അവകാശമുള്ളത്.

ജോണ്‍സ് ക്രീക്കില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയാണ് ഇദ്ദേഹം. മാതാപിതാക്കള്‍ 1990 ല്‍ തമിഴ്‌നാട്ടില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയവരാണ്.

Other News in this category



4malayalees Recommends