വര്‍ഷങ്ങള്‍ക്ക് ശേഷം ഒടിടിയിലേക്ക്

വര്‍ഷങ്ങള്‍ക്ക് ശേഷം ഒടിടിയിലേക്ക്
വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രാധന വേഷത്തിലെത്തി സിനിമയ്ക്കുള്ളിലെ സിനിമ ഓര്‍മ്മകളെ കുറിച്ച് പറഞ്ഞ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. തിയേറ്ററില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ചിത്രം ഇപ്പോള്‍ ഒടിടി റിലീസിന് തയാറെടുക്കുകയാണ്. ജൂണ്‍ ഏഴിന് സോണി ലിവിലാണ് ചിത്രം സ്ട്രിം ചെയ്യുക.

ഈ വര്‍ഷത്തെ ആദ്യ 50 കോടി ചിത്രങ്ങളില്‍ ഇടം നേടിയ സിനിമകളില്‍ ഒന്നാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. 1970കളില്‍ രണ്ട് സുഹൃത്തുകള്‍ സിനിമാ മോഹവുമായി മദിരാശിയിലേക്ക് എത്തിപ്പെടുന്നതും തുടര്‍ന്നുള്ള സംഭവങ്ങളിലൂടെയുമാണ് സിനിമയ്ക്കുള്ളിലെ സിനിമ ചിത്രം പറയുന്നത്. നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്മാന്‍ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Other News in this category



4malayalees Recommends