വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവം; നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി

വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവം; നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി
കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ചതില്‍ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നും മരിച്ച വിദ്യാര്‍ഥിയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

കെഎസ്ഇബിയില്‍ പല തവണ പരാതി നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ തകരാര്‍ പരിഹരിച്ചില്ല. കൃത്യവിലോപം കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. കേസുമായി മുന്നോട്ടു പോകും. പൊലീസ് നരഹത്യയുള്‍പ്പെടെ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്നും ആവശ്യമുയര്‍ന്നു.

കെഎസ്ഇബി പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപ്തമാണ്, സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നും കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെടുന്നു. മഴ നനയാതിരിക്കാന്‍ കട വരാന്തയില്‍ കയറി നിന്ന വിദ്യാര്‍ത്ഥിക്ക് തൂണില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. പൂവാട്ടുപറമ്പ് സ്വദേശി മുഹമ്മദ് റിജാസ് ആണ് മരിച്ചത്. രക്ഷപ്പെടുത്താന്‍ ശ്രമിച്ച സഹോദരന്‍ റാഫിക്കും ഷോക്കേറ്റിരുന്നു.



Other News in this category



4malayalees Recommends