രണ്ടുവയസ്സുകാരനെ പാടത്തെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി ; വീട്ടില്‍ നിന്നും കുട്ടി പുറത്തുപോകുന്നത് കണ്ടില്ലെന്ന് വീട്ടുകാര്‍

രണ്ടുവയസ്സുകാരനെ പാടത്തെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി ; വീട്ടില്‍ നിന്നും കുട്ടി പുറത്തുപോകുന്നത് കണ്ടില്ലെന്ന് വീട്ടുകാര്‍
രണ്ടുവയസ്സുകാരനെ പാടത്തെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലെ പഴുവിലാണ് സംഭവം. വെസ്റ്റ് ജവഹര്‍ റോഡില്‍ തറയില്‍ സിജോ സീമ ദമ്പതികളുടെ മകന്‍ ജെര്‍മിയയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 3.30 ഓടെയായിരുന്നു സംഭവം. കുടുംബങ്ങള്‍ക്കൊപ്പം വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. വീട്ടില്‍ നിന്നും കുട്ടി പുറത്തിറങ്ങിയത് ആരും കണ്ടില്ലെന്നാണ് പറയുന്നത്.

നാട്ടുകാരാണ് കുട്ടിയെ വെള്ളക്കെട്ടില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ പഴുവില്‍ സെന്റ് ആന്റണിസ് മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജെയ്ഡന്‍, ജോഷ്വ എന്നിവരാണ് സഹോദരങ്ങള്‍.

Other News in this category4malayalees Recommends