നടന്‍ പ്രണവിനെ കുറിച്ച് കലാഭവന്‍ ഷാജോണ്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്. അരുണ്‍ ഗോപി സംവിധാനം ചെയ്ത, 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' സിനിമയിലാണ് ഷാജോണും പ്രണവും ഒരുമിച്ച് അഭിനയിച്ചത്. 'നമുക്ക് വിശ്വസിക്കാന്‍ പറ്റില്ല, ഇദ്ദേഹത്തിന് ഇപ്പോഴും മോഹന്‍ലാലിന്റെ സ്വീകാര്യത മനസിലായിട്ടില്ലെന്ന് തോന്നുന്നു.'
'ഞാന്‍ ഒരു ദിവസം ചോദിച്ചിട്ടുണ്ട്, 'അച്ഛനെ മലയാളികള്‍ക്ക് എന്താണെന്നോ, അച്ഛന്റെ ഹിസ്റ്ററി എന്താണെന്നോ വല്ല പിടിയുണ്ടോ എന്ന്. അരുണ്‍ ഗോപിയുടെ സിനിമയിലാണ് ഞാന്‍ അപ്പുവിന്റെകൂടെ അഭിനയിക്കുന്നത്. സീന്‍ കേള്‍ക്കുമ്പോഴും, ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം താഴെ ഇരിക്കും.'
'മോനെ കേറി ഇരിക്കെന്ന് പറഞ്ഞാല്‍, 'വേണ്ട ഞാന്‍ ഇവിടെ ഇരുന്നോളാം' എന്ന് പറയും. അച്ഛന്റെ ഒരു ലെവലും പ്രണവിന് അറിഞ്ഞുകൂടാ എന്ന് തോന്നുന്നു. അത് വലിയ ഒരു അത്ഭുതമാണ്. ഗംഭീര ഹ്യൂമണ്‍ ബീയിങ്ങാണ് അപ്പു. കണ്ട് പഠിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്' എന്നാണ് ഷാജോണ്‍ പറയുന്നത്.