ഹാര്‍വാഡിലെ ബിരുദ ദാന ചടങ്ങില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധക്കാരെ പിന്തുണച്ച് ഇന്ത്യന്‍ വംശജ

ഹാര്‍വാഡിലെ ബിരുദ ദാന ചടങ്ങില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധക്കാരെ പിന്തുണച്ച് ഇന്ത്യന്‍ വംശജ
ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ ബിരുദ ദാന ചടങ്ങില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥി. എഴുതി തയ്യാറാക്കിയ പ്രസംഗം മാറ്റിവച്ചാണ് പ്രതിഷേധക്കാരെ ബിരുദ ദാന ചടങ്ങില്‍ നിന്ന് വിലക്കില കോളേജ് അധികൃതര്‍ക്കെതിരെ ശ്രുതി കുമാര്‍ എന്ന ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥി ആഞ്ഞടിച്ചത്.

ഗാസയിലെ ഇസ്രയേല്‍ വംശഹത്യയ്‌ക്കെതിരെ പ്രതിഷേധിച്ച് 13 വിദ്യാര്‍ത്ഥികളെയാണ് ബിരുദം സ്വീകരിക്കുന്നതില്‍ നിന്ന് വിലക്കിയത്. ഇതിനെതിരെയാണ് ശ്രുതി രൂക്ഷമായ വിമര്‍ശനമുന്നയിച്ചത്. ' ഇവിടെ നില്‍ക്കുമ്പോള്‍ ഞാന്‍ എന്റെ സഹപാഠികളെ കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നു. 2024 ബിരുദ ക്ലാസിലെ 13 വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് ബിരുദം ലഭിക്കില്ല. അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള അസഹിഷ്ണുതയും അവരുടെ വിയോജിക്കാനുള്ള അവകാശം നിഷേധിക്കുന്നതും നിരാശയുണ്ടാക്കുന്നു. ജനാധിപത്യ തത്വങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നത് പൗരത്വ അവകാശമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സംസാരിക്കണം. അധ്യാപകര്‍ക്ക് സംസാരിക്കണം, ഹാര്‍വാഡ് നിങ്ങള്‍ ഇതു കേള്‍ക്കുന്നില്ല.. എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് വിദ്യാര്‍ത്ഥികള്‍ ശ്രുതിയുടെ പ്രസംഗത്തെ സ്വീകരിച്ചത്. ഏതാനും അധ്യാപകരും ശ്രുതിക്ക് പരസ്യമായ പിന്തുണ നല്‍കി.

Other News in this category4malayalees Recommends