ഇന്ത്യയുമായി ബന്ധം ശക്തിപ്പെടുത്തും ; വിമര്‍ശിക്കുന്നതും തുടരുമെന്ന് യുഎസ്

ഇന്ത്യയുമായി ബന്ധം ശക്തിപ്പെടുത്തും ; വിമര്‍ശിക്കുന്നതും തുടരുമെന്ന് യുഎസ്
മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നതിന് മോദി തയ്യാറെടുക്കുന്നതിനിടെ ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമാക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി യുഎസ്. മോദിയുടെ കീഴില്‍ ഇന്ത്യയില്‍ മനുഷ്യാവകാശം ലംഘിക്കപ്പെടുന്നു എന്ന പരാതി തുടര്‍ച്ചയായി ഉന്നയിക്കുമ്പോഴും ഇന്ത്യയുമായി അടുത്ത ബന്ധമാണ് ബൈഡന്‍ ഭരണകൂടം പുലര്‍ത്തുന്നത്.

തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയുമായി മനുഷ്യവകാശ ആശങ്കകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുമെന്ന് യുഎസ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഇതൊന്നും പരസ്പരമുള്ള സഹകരണത്തെ ബാധിക്കില്ലെന്ന വിശ്വാസമാണ് യുഎസ് പുലര്‍ത്തുന്നത്. യുഎസും ഇന്ത്യയും തമ്മില്‍അടുത്ത പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു.

ഗവണ്‍മെന്റ് തലത്തിലും ജനങ്ങള്‍ക്കിടയിലും പരസ്പര ധാരണയുണ്ടെന്നും ഊഷ്മളമായ ബന്ധം തുടരുന്നതില്‍ ഇതു സഹായിക്കുന്നുവെന്നാണ് യുഎസ് ഭരണകൂടം പ്രതീക്ഷിക്കുന്നത്.

Other News in this category4malayalees Recommends