യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന് ഇന്ത്യാ സന്ദര്‍ശനത്തിന് ഒരുങ്ങുന്നു. മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകാനുള്ള ഒരുക്കത്തിനിടെയാണ് സള്ളിവന്റെ സന്ദര്‍ശനം.
യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഫോണില്‍ വിളിച്ച് പ്രധാനമന്ത്രിയെ അഭിനന്ദിച്ചിരുന്നു. ഈ സംഭാഷണത്തിനിടെ സള്ളിവന്റെ സന്ദര്‍ശനത്തെ കുറിച്ചും അറിയിച്ചു.
ഇന്ത്യ യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സള്ളിവന്റെ സന്ദര്‍ശനം. സാങ്കേതിക കാര്യങ്ങളിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങള്‍ ചര്‍ച്ചയില്‍ ഉണ്ടാകുമെന്ന് ജോ ബൈഡന് മോദിയെ അറിയിച്ചു.
സള്ളിവന്റെ സന്ദര്‍ശന തിയതി അറിയിച്ചിട്ടില്ല. എന്നാല്‍ അധികാരത്തിലേറിയ ശേഷം ഉടന്‍ മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.