ചേലക്കരയില്‍ ഒരു വരുത്തി വേണ്ട'; രമ്യാ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതിനെതിരെ പോസ്റ്റര്‍

ചേലക്കരയില്‍ ഒരു വരുത്തി വേണ്ട'; രമ്യാ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതിനെതിരെ പോസ്റ്റര്‍
ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ രമ്യ ഹരിദാസിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതിനെതിരെ പോസ്റ്റര്‍. സേവ് കോണ്‍?ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചേലക്കരയില്‍ രമ്യ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് പോസ്റ്റ് പതിച്ചത്. ചേലക്കരയില്‍ പുറമേ നിന്ന് ഒരാള്‍ മത്സരത്തിന് വരേണ്ട എന്ന തരത്തിലാണ് പോസ്റ്റര്‍.

ചേലക്കര ടൗണിലെ കോണ്‍വന്റ് സ്‌കൂളിന് എതിര്‍വശമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. 'ഞങ്ങള്‍ക്ക് ഞങ്ങളെ അറിയുന്ന ഒരു സ്ഥാനാര്‍ത്ഥി മതി, ചേലക്കരയില്‍ ഒരു വരുത്തി വേണ്ടേ വേണ്ട' എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രരവര്‍ത്തന വേളയില്‍ പാലക്കാട് ഡിസിസി പ്രസിഡന്റ് രമ്യ ഹരിദാസിന് ഗുരുതര വീഴ്ചകള്‍ ഉണ്ടായി എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

ലോക് സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍ ജയിച്ചതിന് പിന്നാലെയാണ് ചേലക്കരയില്‍ ഉപതെരഞ്ഞടുപ്പ് നടത്തുന്നത്. ചേലക്കര എംഎല്‍എയും ദേവസ്വം മന്ത്രിയുമായിരുന്നു കേ രാധാകൃഷ്ണന്‍. ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസിനെ ഇരുപതിനായിരത്തില്‍ പരം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

Other News in this category4malayalees Recommends