നടി സോനാക്ഷി സിന്‍ഹയും നടന്‍ സഹീര്‍ ഇഖ്ബാലും വിവാഹിതരാവുന്നു
ബോളിവുഡില്‍നിന്ന് മറ്റൊരു താരവിവാഹം. നടി സോനാക്ഷി സിന്‍ഹയും നടന്‍ സഹീര്‍ ഇഖ്ബാലും വിവാഹിതരാവുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഈ മാസം 23ന് മുംബൈയില്‍ വച്ചായിരിക്കും വിവാഹമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സൊനാക്ഷിയും സഹീറും സൗത്ത് മുംബൈയിലെ ഒരു വേദിയില്‍ വച്ച് വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ട്. സൊനാക്ഷിയുടെ അച്ഛനും മുതിര്‍ന്ന നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ ഇരുവര്‍ക്കും അനുഗ്രഹം നല്‍കിയതായും അവര്‍ അറിയിച്ചു