ഷാരൂഖ് ഖാനോ അക്ഷയ് കുമാറോ തന്റെ കാമുകനായി അഭിനയിക്കുമെങ്കില്‍ ഞാനെന്റെ ബയോപിക്കില്‍ അഭിനയിക്കും: സാനിയ മിര്‍സ

ഷാരൂഖ് ഖാനോ അക്ഷയ് കുമാറോ തന്റെ കാമുകനായി അഭിനയിക്കുമെങ്കില്‍ ഞാനെന്റെ ബയോപിക്കില്‍ അഭിനയിക്കും: സാനിയ മിര്‍സ
തന്റെ ജീവചരിത്രത്തില്‍ ഷാരൂഖ് ഖാനോ അക്ഷയ് കുമാറോ അഭിനയിക്കുമെങ്കില്‍ താനും അഭിനയിക്കുമെന്ന് സാനിയ മിര്‍സ. അടുത്തിടെ കപില്‍ ശര്‍മ്മയുടെ ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയില്‍ ബോക്‌സര്‍ മേരി കോം, ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍, ഷാര്‍പ്പ് ഷൂട്ടര്‍ സിഫ്റ്റ് കൗര്‍ എന്നിവര്‍ക്കൊപ്പം സാനിയ മിര്‍സയും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടെയാണ് സാനിയ ഇക്കാര്യം തുറന്നു പറഞ്ഞത്.

ഷോയില്‍ തമാശകള്‍ക്കും സംസാരങ്ങള്‍ക്കുമിടയില്‍ സാനിയയുടെ ബയോപിക്കില്‍ അവളുടെ പ്രണയിനിയെ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഷാരൂഖ് ഖാന്‍ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നതായി കപില്‍ പറഞ്ഞു. 'ഷാരൂഖ് ജി സിനിമ ചെയ്താല്‍ ഞാന്‍ തന്നെ അഭിനയിക്കാന്‍ സാധ്യതയുണ്ട്. അക്ഷയ് കുമാര്‍ അതില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അത് ചെയ്തിരിക്കും' എന്നാണ് സാനിയ മറുപടി നല്‍കിയത്.

Other News in this category4malayalees Recommends