പത്തൊന്‍പത് ദിവസംകൊണ്ട് ടര്‍ബോയ്ക്ക് കേരളത്തില്‍ മാത്രം 20,000 ഷോകള്‍

പത്തൊന്‍പത് ദിവസംകൊണ്ട് ടര്‍ബോയ്ക്ക് കേരളത്തില്‍ മാത്രം 20,000 ഷോകള്‍
തിയേറ്ററില്‍ ആളൊഴിയാതെ മമ്മൂട്ടി ചിത്രം ടര്‍ബോ. ആക്ഷന്‍ മാസ് എന്റര്‍ടെയ്‌നര്‍ തകര്‍പ്പന്‍ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ ടര്‍ബോ 20,000 ഷോകള്‍ പൂര്‍ത്തിയാക്കി എന്നറിയിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. റിലീസ് ചെയ്ത് പത്തൊന്‍പത് ദിവസം കൊണ്ടാണ് ഈ നേട്ടം. കേരളത്തില്‍ മാത്രമാണ് 20,000 ഷോകള്‍ ടര്‍ബോ പൂര്‍ത്തി ആക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

20,000 ഷോകള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ മമ്മൂട്ടി ചിത്രമാണ് ടര്‍ബോ. കണ്ണൂര്‍ സ്‌ക്വാഡ് ( 29.2K), ഭീഷ്മപര്‍വ്വം(25.8K) എന്നീ ചിത്രങ്ങളാണ് ടര്‍ബോയ്ക്ക് മുന്നില്‍. മധുരരാജ(18.2K), ദ പ്രീസ്റ്റ്(18.2K) എന്നിവയാണ് ഷോയുടെ കാര്യത്തില്‍ നാലും അഞ്ചും സ്ഥാനങ്ങളിലുള്ളതെന്ന് സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Other News in this category4malayalees Recommends