എസ്എഫ്‌ഐക്ക് വന്‍ തിരിച്ചടി; കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ പിടിച്ചെടുത്ത് യുഡിഎസ്എഫ്; തിരിച്ചുവരവ് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം

എസ്എഫ്‌ഐക്ക് വന്‍ തിരിച്ചടി; കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ പിടിച്ചെടുത്ത് യുഡിഎസ്എഫ്; തിരിച്ചുവരവ് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം
കാലിക്കറ്റ് സര്‍വകലാശാല യൂണിയന്റെ അഞ്ചു ജനറല്‍ സീറ്റുകള്‍ പിടിച്ചെടുത്ത് യു.ഡി.എസ്.എഫിന്. എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ തിളക്കമാര്‍ന്ന വിജയം.ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ പോസ്റ്റുകളടക്കം എല്ലാ ജനറല്‍ സീറ്റും കെ.എസ്.യു, എം.എസ്.എഫ് സഖ്യം പിടിച്ചെടുത്തു.

ചെയര്‍പേഴ്‌സണ്‍ നിധിന്‍ ഫാത്തിമ പി (ഗവ. വിക്ടോറിയ കോളേജ്, പാലക്കാട്), ജനറല്‍ സെക്രട്ടറി മുഹമ്മദ് സഫ് വാന്‍, വൈസ് ചെയര്‍മാന്‍ അര്‍ഷാദ് പി. കെ വൈസ് ചെയര്‍പേഴ്‌സണ്‍ ഷബ്‌ന കെ.ടി, ജോയിന്റ് സെക്രട്ടറി അശ്വിന്‍ നാഥ് കെ.പി എന്നിവരാണ് വിജയികള്‍. പത്തു വര്‍ഷത്തിന് ശേഷമാണ് എസ്.എഫ്.ഐക്ക് യൂണിയന്‍ ഭരണം നഷ്ടമാകുന്നത്.

Other News in this category4malayalees Recommends