'ചലഞ്ചിംഗ് സ്റ്റാര്‍' എന്നറിയപ്പെടുന്ന കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ കൊലപാതകക്കേസില്‍ മൈസൂരില്‍ അറസ്റ്റിലായി. ചിത്രദുര്‍ഗയില്‍ നിന്നുള്ള രേണുക സ്വാമി എന്നയാളുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ദര്‍ശനെ കസ്റ്റഡിയിലെടുത്തത്.
ദര്‍ശന്റെ അടുത്ത സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് രേണുക സ്വാമി അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും സമൂഹമാധ്യമങ്ങളില്‍ കമന്റുകളിടുകയും ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് റിപോര്‍ട്ടുകള്‍.
ചോദ്യം ചെയ്യലില്‍ നടന്‍ ദര്‍ശന്റെ നിര്‍ദ്ദേശപ്രകാരമാണ് രേണുക സ്വാമി യെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. ദര്‍ശന്റെ കണ്‍മുന്നില്‍ വെച്ച് കൊലപ്പെടുത്തുകയും ദര്‍ശന്റെ വസതിയിലെ ഗാരേജില്‍ വെച്ച് ആയുധങ്ങള്‍ കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തതായും റിപോര്‍ട്ടുകള്‍ പറയുന്നു. നടനോടൊപ്പം 10 പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്.
ചിത്രദുര്‍ഗ സ്വദേശിയായ എസ് രേണുകസ്വാമി (33) ആണ് കൊല്ലപ്പെട്ടത്. കാമാക്ഷിപാല്യയിലെ അഴുക്കുചാലില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്. ദര്‍ശന്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.