വിരുന്നിനിടെ നൃത്തം ചെയ്തതിന്റെ പേരില്‍ പരസ്യമായി മുഖത്തടിച്ച വരനെ ഉപേക്ഷിച്ച് ബന്ധുവിനെ കല്യാണം കഴിച്ച് യുവതി

വിരുന്നിനിടെ നൃത്തം ചെയ്തതിന്റെ പേരില്‍ പരസ്യമായി മുഖത്തടിച്ച വരനെ ഉപേക്ഷിച്ച് ബന്ധുവിനെ കല്യാണം കഴിച്ച് യുവതി
വിരുന്നിനിടെ നൃത്തം ചെയ്തതിന്റെ പേരില്‍ പരസ്യമായി മുഖത്തടിച്ച വരനെ ഉപേക്ഷിച്ച് ബന്ധുവിനെ വിവാഹം ചെയ്ത് യുവതി. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ പന്‍ട്രുത്തിലാണ് സംഭവം. സോഫ്‌റ്റ്വെയര്‍ എന്‍ജിനിയറായ വരനെയാണ് എംഎസ്‌സിക്കാരിയായ വധു ഉപേക്ഷിച്ചത്. ശേഷം പ്ലസ് ടു വരെ മാത്രം വിദ്യാഭ്യാസമുള്ള ബന്ധുവിനെ വിവാഹം ചെയ്യുകയായിരുന്നു.

ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനിയറായ യുവാവുമായുള്ള വിവാഹം വ്യാഴാഴ്ച നടത്താനാണ് തീരുമാനിച്ചത്. തലേദിവസം ഓഡിറ്റോറിയത്തില്‍നടന്ന വിരുന്നില്‍ പാട്ടും നൃത്തവുമുണ്ടായിരുന്നു. ആഘോഷത്തിനിടെ വധുവും ബന്ധുവും പാട്ടിനൊത്ത് ചുവടുവെച്ചു. ഇത് ഇഷ്ടപ്പെടാത്ത വരന്‍ പരസ്യമായി വധുവിന്റെ മുഖത്തടിച്ചു.

തുടര്‍ന്ന്, ഇയാളുമായി വിവാഹം വേണ്ടെന്ന് യുവതി വീട്ടുകാരെ അറിയിക്കുകയായിരുന്നു. അതേസമയം, വധുവിന്റെ അച്ഛന്റെ കാലില്‍വീണ് വരന്‍ ക്ഷമാപണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. നിശ്ചയിച്ച ദിവസംതന്നെ വിവാഹം നടത്താന്‍ തീരുമാനിച്ച യുവതിയുടെ രക്ഷിതാക്കള്‍ ബന്ധുവായ യുവാവിന്റെ വീട്ടുകാരുമായി സംസാരിച്ച് പുതിയ വിവാഹം ഉറപ്പിക്കുകയായിരുന്നു.

Other News in this category4malayalees Recommends