നടന്‍ ശരത് ബാബുവുമായി നടി നമിത പ്രണയത്തിലാണെന്നും വിവാഹിതയാകുമെന്നുമുള്ള വാര്‍ത്ത ; പ്രതികരണവുമായി ഭര്‍ത്താവ്

നടന്‍ ശരത് ബാബുവുമായി നടി നമിത പ്രണയത്തിലാണെന്നും വിവാഹിതയാകുമെന്നുമുള്ള വാര്‍ത്ത ; പ്രതികരണവുമായി ഭര്‍ത്താവ്
ഒരു കാലത്ത് ഗ്ലാമര്‍ വേഷങ്ങളിലൂടെ തമിഴ് സിനിമയില്‍ സജീവമായിരുന്നു നടി നമിത. ഇതിനിടെ തമിഴ് സിനിമയിലെ മുതിര്‍ന്ന നടന്‍മാരില്‍ ഒരാളായ ശരത് ബാബുവുമായി താരം പ്രണയത്തിലാണെന്നും വിവാഹം ചെയ്യും എന്ന ഗോസിപ്പുകളും താരത്തിനെതിരെ പ്രചരിച്ചിരുന്നു.

കാമുകനും നിര്‍മ്മാതാവുമായ വീരേന്ദ്ര ചൗധരിയെയാണ് നമിത വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹ ശേഷവും നമിതയെ ഗോസിപ്പുകള്‍ വേട്ടയാടുകയായിരുന്നു. ഇപ്പോഴിതാ ആ ഗോസിപ്പുകളെ കുറിച്ച് നമിതയുടെ ഭര്‍ത്താവ് തന്നെ പ്രതികരിച്ചിരിക്കുകയാണ്.

വിവാഹ ശേഷം നമിത തനിക്കൊപ്പമാണ് ജീവിക്കുന്നത്. ഇതൊന്നും അവള്‍ കാര്യമാക്കുന്നില്ല. എന്തുകൊണ്ടാണ് അങ്ങനൊരു ഗോസിപ്പ് ഉണ്ടായതെന്ന് ഞങ്ങള്‍ക്കറിയില്ല. ശരത് ബാബു ആരാണെന്ന് പോലും തങ്ങള്‍ക്ക് അറിയില്ല. അതൊന്നും കാര്യമാക്കിയെടുത്തിട്ടില്ല.


ഈ ഗോസിപ്പുകള്‍ അദ്ദേഹത്തേയും ബാധിക്കുന്നുണ്ടാകും. അദ്ദേഹം മുതിര്‍ന്ന വ്യക്തിയാണ്. മുതിര്‍ന്ന നടനാണ്. അദ്ദേഹത്തിന് ഒരു ബന്ധമുണ്ടെന്ന് ഗോസിപ്പുണ്ടാക്കുന്നത് തെറ്റാണ്. ഇത് വ്യക്തി ജീവിതങ്ങളെ ബാധിക്കുന്ന കാര്യമാണ് എന്നാണ് വീരേന്ദ്ര ചൗധരി പറയുന്നത്.

നേരത്തെ നമിതയും ഈ ഗോസിപ്പുകളെ കുറിച്ച് പ്രതികരിച്ചിരുന്നു. ശരത് ബാബു ആരാണെന്ന് പോലും അറിയില്ല. എങ്ങനെയാണ് മാധ്യമങ്ങളില്‍ ഇങ്ങനൊരു ഗോസിപ്പ് ഉടലെടുത്തത് എന്നും അറിയില്ല. തന്നേക്കാള്‍ ഇരട്ടിപ്രായമുള്ളൊരു വ്യക്തിയെ താന്‍ വിവാഹം കഴിക്കുമെന്നത് തീര്‍ത്തും തെറ്റായ വാര്‍ത്തയാണ് എന്നായിരുന്നു നമിത പറഞ്ഞത്.

Other News in this category4malayalees Recommends