തത്കാലം കുറച്ച് നാളത്തേക്ക് സീരിയല്‍ വേണ്ടെന്ന തീരുമാനത്തില്‍ ; ഷെല്ലി

തത്കാലം കുറച്ച് നാളത്തേക്ക് സീരിയല്‍ വേണ്ടെന്ന തീരുമാനത്തില്‍ ; ഷെല്ലി
കുങ്കുമപ്പൂവ് എന്ന മെഗാ സീരിയലിലെ ശാലിനി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേ നേടിയ താരമാണ് ഷെല്ലി. പിന്നീട് അഭിനയിച്ച സീരിയലുകളിലും സമാനമായ വേഷങ്ങളായിരുന്നു ലഭിച്ചിരുന്നത്. പിന്നാലെ വന്ന മിന്നല്‍ മുരളി എന്ന ചിത്രത്തിലെ ഉഷ എന്ന കഥാപാത്രവുംഒരു ദുഃഖപുത്രി തന്നെയാണ്.

ഉഷ ശ്രദ്ധിക്കപ്പെട്ടതോടെ സിനിമ, സീരിയല്‍ മേഖലയില്‍ നിന്ന് ധാരാളം അവസരങ്ങള്‍ തേടിയെത്തി. എന്നാല്‍ താന്‍ സീരിയലില്‍ അഭിനയിക്കാന്‍ ഉണ്ടാവില്ലെന്നും ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷെല്ലി പറയുന്നു.

' എല്ലാ വീടുകളിലും ആറ് മണി മുതല്‍ പത്ത് മണി വരെ ദുഃഖപുത്രിമാരായ നായികമാരെയാണ് ആളുകള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ദുഃഖപുത്രിമാര്‍ അല്ലാത്ത എന്റെ കഥാപാത്രങ്ങളൊന്നും പ്രേക്ഷകരില്‍ എത്തിയിട്ടില്ല. എവിടെയെങ്കിലും ദുഃഖവും കുറച്ച് കരച്ചിലും ഉണ്ടാകും. സീരിയലിന്റെ കഥാഘടന മാറിയാല്‍ മാത്രമേ ദുഃഖപുത്രിമാര്‍ക്ക് മോചനം ലഭിക്കുകയുള്ളു. ആണുങ്ങള്‍ എല്ലാം വില്ലന്മാരും സ്ത്രീകള്‍ എല്ലാം കരഞ്ഞ് കൊണ്ടിരിക്കുന്നവരുമല്ല. തിരിച്ചും സംഭവിക്കുന്നുണ്ട്.

ജീവിതയാത്രയില്‍ സന്തോഷവും ദുഃഖവും വരാറുണ്ട്. എല്ലാം നേരിട്ട് മുന്നോട്ട് പോവുകയാണ് രീതി. തമാശകള്‍ പറയുകയും നന്നായി ആസ്വദിക്കുകയും ചെയ്യുന്ന എന്നെ അടുപ്പമുള്ളവര്‍ക്ക് അറിയാം. ആ വലയത്തില്‍ എത്തിയാല്‍ അതുവരെയുള്ള ചട്ടക്കൂട് മാറ്റി വേറൊരു വ്യക്തിയായി മാറും.

തത്കാലം കുറച്ച് നാളത്തേക്ക് സീരിയല്‍ വേണ്ടെന്ന തീരുമാനത്തിലാണ്. അതുകൊണ്ട് ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. മിന്നല്‍ മുരളിയ്ക്ക് ശേഷം ചില സിനിമകളില്‍ നിന്നും വിളി വന്നിരുന്നു. സിനിമ പോലയല്ലല്ലോ സീരിയല്‍. രാവിലെ ആറ് മുതല്‍ രാത്രി വരെ ചിത്രീകരണം ഉണ്ടാകും. സീരിയല്‍ ചെയ്താല്‍ ജോലിയും ഒപ്പം കൊണ്ട് പോകാന്‍ സാധിച്ചേക്കില്ല.'

Other News in this category4malayalees Recommends