വരന്റെ കൈയ്യില്‍ നിന്ന് വരണമാല്യം പിടിച്ചുപറിച്ച് വധുവിന് ചാര്‍ത്തി മുന്‍ കാമുകന്‍; സിന്ദൂരവും ചാര്‍ത്തി ; വേദിയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍

വരന്റെ കൈയ്യില്‍ നിന്ന് വരണമാല്യം പിടിച്ചുപറിച്ച് വധുവിന് ചാര്‍ത്തി മുന്‍ കാമുകന്‍; സിന്ദൂരവും ചാര്‍ത്തി ; വേദിയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍
മുന്‍കാമുകിയുടെ വിവാഹവേദിയില്‍ അതിക്രമിച്ചു കയറി വരന്റെ കയ്യിലുണ്ടായിരുന്ന വരണമാല്യം ബലമായി പിടിച്ചുപറിച്ച് വധുവിന് ചാര്‍ത്തി യുവാവ്. പിന്നാലെ യുവതിയെ പിടിച്ചുനിര്‍ത്തി ബലമായി തന്നെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുകയും ചെയ്തു. ബിഹാറിലെ ജയമലയിലാണ് നാടകീയ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്.

അമന്‍ എന്ന യുവാവാണ് വിവാഹവേദിയിലെത്തി കാമുകിയുടെ കഴുത്തില്‍ വരണമാല്യം ബലമായി ചാര്‍ത്തിയത്. ഇതോടെ വിവാഹച്ചടങ്ങിനെത്തിയ വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് എത്തിയതോടെ കാര്യങ്ങള്‍ ആകെ തകിടം മറിഞ്ഞു. വധുവും അമനും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇത് വീട്ടുകാര്‍ എതിര്‍ക്കുകയും മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുകയുമായിരുന്നു.

ഇതോടെ കാമുകനും വധുവും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന പ്രകാരമാണ് വിവാഹവേദി നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായതെന്ന് വെളിപ്പെട്ടു. വധു ഫോണ്‍ വിളിച്ചതിനെ തുടര്‍ന്നാണ് കാമുകന്‍ വേദിയിലെത്തിയതെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. വധുവിന്റെ വീട്ടുകാര്‍ക്ക് പരാതിയില്ലാത്തതിനാല്‍ പോലീസ് കസ്റ്റഡിയിലെടുത്ത അമനെ വെറുതെ വിടുകയും ചെയ്തു. അതേസമയം, വധുവിന് മറ്റൊരാളുമായി ബന്ധമുള്ളതിനാല്‍ ഇനി വിവാഹവുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്ന് വരന്‍ അറിയിക്കുകയും ചെയ്തു.

Other News in this category4malayalees Recommends