മുന്‍ പ്രസിഡന്റിന്റെ വീട്ടില്‍ കയറി റെയ്ഡ് നടത്താന്‍ ഉത്തരവിട്ട ആ ധൈര്യവാന്‍ ഇതാ! ട്രംപിന്റെ ഫ്‌ളോറിഡയിലെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത് തന്റെ വ്യക്തിപരമായ നീക്കമെന്ന് അറ്റോണി ജനറല്‍

മുന്‍ പ്രസിഡന്റിന്റെ വീട്ടില്‍ കയറി റെയ്ഡ് നടത്താന്‍ ഉത്തരവിട്ട ആ ധൈര്യവാന്‍ ഇതാ! ട്രംപിന്റെ ഫ്‌ളോറിഡയിലെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത് തന്റെ വ്യക്തിപരമായ നീക്കമെന്ന് അറ്റോണി ജനറല്‍

ഡൊണാള്‍ഡ് ട്രംപിന്റെ ഫ്‌ളോറിഡയിലെ വീട്ടില്‍ തെരച്ചില്‍ നടത്താനുള്ള അനുമതി താന്‍ വ്യക്തിപരമായി നല്‍കിയതെന്ന് വ്യക്തമാക്കി അറ്റോണി ജനറല്‍ മെറിക്ക് ഗാര്‍ലാന്‍ഡ്. ഫെഡറല്‍ ഏജന്റുമാര്‍ ഒരു മുന്‍ പ്രസിഡന്റിന്റെ വീട്ടില്‍ തെരച്ചില്‍ നടത്തിയതിന് ശേഷം ആദ്യമായി പരസ്യപ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം.


ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇപ്പോള്‍ വാറണ്ട് പരസ്യപ്പെടുത്താന്‍ ആവശ്യപ്പെട്ട് ഫെഡറല്‍ കോടതിയെ സമീപിച്ചതായി അറ്റോണി ജനറല്‍ വ്യക്തമാക്കി. 'ഒരു വിഷയത്തില്‍ ആവശ്യമായ സാധ്യതകള്‍ തെളിഞ്ഞതോടെയാണ് ഫെഡറല്‍ കോടതി സേര്‍ച്ച് വാറണ്ട് അംഗീകരിച്ചത്', ഗാര്‍ലാന്‍ഡ് വ്യക്തമാക്കി.

സേര്‍ച്ച് വാറണ്ട് തേടാനുള്ള തീരുമാനത്തെ താന്‍ വ്യക്തിപരമായി അംഗീകരിച്ചെന്നും അദ്ദേഹം പറയുന്നു. ഇത്തരമൊരു തീരുമാനം അത്ര എളുപ്പത്തില്‍ സ്വീകരിക്കാന്‍ കഴിയുന്നതല്ലെന്നും ഗാര്‍ലാന്‍ഡ് കൂട്ടിച്ചേര്‍ത്തു. വൈറ്റ് ഹൗസും, ഡെമോക്രാറ്റിക് നേതാക്കളും, ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റും റെയ്ഡ് വിഷയത്തില്‍ നിശബ്ദത പാലിക്കുകയാണ്.

തന്റെ വീട്ടില്‍ എഫ്ബിഐ കയറിയെന്ന് ട്രംപ് പ്രഖ്യാപിക്കുമ്പോഴാണ് രാജ്യം പോലും ഇക്കാര്യം അറിയുന്നത്. പ്രസിഡന്റ് രേഖകള്‍ കൈകാര്യം ചെയ്ത രീതിയുമായി ബന്ധപ്പെട്ടാണ് നിലവിലെ എഫ്ബിഐ അന്വേഷണമെന്നാണ് കരുതുന്നത്. എന്നാല്‍ ട്രംപും, കൂട്ടാളികളും അനാവശ്യ പ്രചരണം നടത്തുന്ന സാഹചര്യത്തില്‍ വ്യക്തത വരുത്താന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സമ്മര്‍ദം ശക്തമായിരുന്നു.
Other News in this category4malayalees Recommends