ചില ഫോട്ടോസ് ഇടുമ്പോള്‍ മാധവിക്കുട്ടിയെ പോലെയുണ്ട് എന്ന് നാട്ടുകാര്‍ പറയും.. മറ്റൊരു തരത്തില്‍ ഞാനും തീയാണ്: അഭയ ഹിരണ്‍മയി

ചില ഫോട്ടോസ് ഇടുമ്പോള്‍ മാധവിക്കുട്ടിയെ പോലെയുണ്ട് എന്ന് നാട്ടുകാര്‍ പറയും.. മറ്റൊരു തരത്തില്‍ ഞാനും തീയാണ്: അഭയ ഹിരണ്‍മയി
മാധവിക്കുട്ടിയോട് അടങ്ങാത്ത ആരാധനയാണെന്ന് ഗായിക അഭയ ഹിരണ്‍മയി. താന്‍ ചില ഫോട്ടോകള്‍ പങ്കുവയ്ക്കുമ്പോള്‍ മാധവിക്കുട്ടിയെ പോലെയുണ്ടെന്ന് ചിലര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. മാധവിക്കുട്ടിയെ പോലെ താനും മറ്റൊരു തരത്തില്‍ തീയാണെന്നും അഭയ ഹിരണ്‍മയി പറയുന്നു.

മാധവിക്കുട്ടിയോട് അടങ്ങാത്ത ആരാധനയാണ്. അത് അവരോട് ഏതെങ്കിലും രീതിയുള്ള കണക്ഷന്‍ തോന്നിയത് കൊണ്ടല്ല. തന്റെ അഭിപ്രായത്തില്‍ കേരളത്തില്‍ ജീവിച്ചതില്‍ വച്ച് ഏറ്റവും ശക്തയായ സ്ത്രീ മാധവിക്കുട്ടിയാണ്. താന്‍ ചില ഫോട്ടോസ് ഇടുമ്പോള്‍ മാധവിക്കുട്ടിയെ പോലെയുണ്ട് എന്ന് നാട്ടുകാര്‍ പറയും.

അത് കേള്‍ക്കുമ്പോള്‍ ഒരു സന്തോഷം അനുഭവിക്കാറുണ്ട്. മാധവിക്കുട്ടി ഒരു തീ ആണെങ്കില്‍ വേറൊരു തരത്തില്‍ താനുമൊരു തീയാണെന്ന് കരുതാനാണ് ഇഷ്ടം. മാധവിക്കുട്ടിക്ക് പകരക്കാരില്ല, അവര്‍ ജീവിച്ച പോലെ, എഴുതിയതും പോരാടിയതും പോലെ മറ്റൊരു സ്ത്രീയും ഒരുകാലത്തും ഇവിടെ ജീവിച്ചിട്ടില്ല.

മാധവിക്കുട്ടി സ്‌നേഹത്തെ കുറിച്ച് പറഞ്ഞ പോലെ മറ്റാരും ഇതുവരെ പറഞ്ഞിട്ടുണ്ടാകില്ല. അവര്‍ ജീവിതത്തില്‍ ഒരു കള്ളവും കാണിച്ചിട്ടില്ല. ചെയ്ത കാര്യങ്ങളെ ഓര്‍ത്ത് ഒരിക്കല്‍ പോലും പശ്ചാത്തപിച്ചിട്ടില്ല. അവസാനം പ്രണയത്തിന്റെ പേരില്‍ ഒറ്റപ്പെടേണ്ടി വന്നപ്പോള്‍ പോലും അവര്‍ വിഷമിച്ചിട്ടില്ല.

മാധവിക്കുട്ടി ജീവിച്ച പോലെ പശ്ചാത്താപങ്ങളില്ലാത്ത ജീവിതമാണ് തന്റേതും. താന്‍ എന്ത് തീരുമാനമെടുത്താലും അതിനെ ചോദ്യം ചെയ്യാനുള്ള അവകാശം ആര്‍ക്കും നല്‍കാറില്ല എന്നാണ് അഭയ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.

Other News in this category4malayalees Recommends