ചെവിയ്ക്ക് പിടിച്ചു, വടിയെടുക്കാന്‍ ഒരുങ്ങിയ ഹെഡ്മാസ്റ്ററെ ഭയന്ന് ഓടിയ നാലാം ക്ലാസ് വിദ്യാര്‍ത്ഥി വീണു മരിച്ചു

ചെവിയ്ക്ക് പിടിച്ചു, വടിയെടുക്കാന്‍ ഒരുങ്ങിയ ഹെഡ്മാസ്റ്ററെ ഭയന്ന് ഓടിയ നാലാം ക്ലാസ് വിദ്യാര്‍ത്ഥി വീണു മരിച്ചു
ഹെഡ്മാസ്റ്ററുടെ അടി ഭയന്ന് ഇറങ്ങി ഓടിയ വിദ്യാര്‍ത്ഥി വീണ് മരിച്ചു. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ നിസാമാബാദ് ജില്ലയിലെ ഗുണ്ടാരം ഗ്രാമനിവാസിയായ ആമിറിന്റെ മകന്‍ അനീസാണ് മരിച്ചത്. 9 വയസായിരുന്നു. ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനീസ്.

സ്‌കൂളിന്റെ ഹെഡ്മാസ്റ്ററായ സൈലു, അനീസിനെ വിളിച്ച് ഒരു ഫോട്ടോ കോപ്പി എടുത്ത് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അന്ന് വളരെ വൈകിയാണ് അനീസ് സ്‌കൂളില്‍ തിരിച്ചെത്തിയത്. ഇത് ഹെഡ്മാസ്റ്ററെ രോക്ഷാകുലനാക്കുകയും അദ്ദേഹം അനീസിന്റെ ചെവി പിടിച്ച് തിരിക്കുകയുമായിരുന്നു.

എന്നാല്‍ ദേഷ്യം മാറാതെ വടി എടുത്ത് അടിക്കാന്‍ ഒരുങ്ങവേ അനീസ് ഇറങ്ങി ഓടുകയായിരുന്നു. ഈ ഓട്ടത്തില്‍ വീണ വീഴ്ചയാണ് വിദ്യാര്‍ത്ഥിയുടെ ജീവന്‍ എടുത്തത്. വീഴ്ചയ്ക്കിടെ കുട്ടിയുടെ ശരീരത്തിലെ മര്‍മ്മ സ്ഥാനത്ത് പരിക്കേറ്റതാണ് മരണ കാരണം.

ഹെഡ്മാസ്റ്റര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്നും പോലീസില്‍ പരാതി നല്‍കരുതെന്നും ഗ്രാമത്തലവന്മാര്‍ കുട്ടിയുടെ രക്ഷിതാക്കളെ അറിയിച്ചു. എന്നാല്‍ അതിന് വഴങ്ങാതെ രക്ഷിതാക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Other News in this category4malayalees Recommends