സഹപാഠികളായിട്ടും വിവാഹത്തിന് ക്ഷണിച്ചില്ല ; വീടുകയറി ആക്രമിച്ച രണ്ടുപേര്‍ ഇടുക്കിയില്‍ അറസ്റ്റില്‍

സഹപാഠികളായിട്ടും വിവാഹത്തിന് ക്ഷണിച്ചില്ല ; വീടുകയറി ആക്രമിച്ച രണ്ടുപേര്‍ ഇടുക്കിയില്‍ അറസ്റ്റില്‍
വിവാഹത്തിന് ക്ഷണിക്കാത്ത് ചോദ്യം ചെയ്ത് വീടുകയറി ആക്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍. കൈലാസം മുളകുപാറയില്‍ മുരുകേശന്‍(32), വിഷ്ണു(28) എന്നിവരാണ് അറസ്റ്റിലായത്. കൈലാസം സ്വദേശി കല്ലാനിക്കല്‍ സേനന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കഴിഞ്ഞ മാസമായിരുന്നു സേനന്റെ മകളുടെ വിവാഹം. സമീപവാസികളും സഹപാഠികളുമായിട്ടും യുവതിയുടെ വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം.

സേനന്റെ വീട്ടില്‍ അതിക്രമിച്ചുകയറിയ സഹോദരങ്ങളായ മുരുകേശനും വിഷ്ണുവും വീടിന്റെ ജനാലയും കതകും അടിച്ചുതകര്‍ത്തു. സേനന്റെ ഭാര്യ ലീലയേയും മകന്‍ അഖിലിനേയും ആക്രമിച്ചു. സേനന്‍ പക്ഷാഘാതം വന്നു കിടപ്പിലാണ്.

മകന്‍ അഖിലിനെ ആക്രമിക്കാന്‍ ശ്രമിച്ചതോടെ ലീല തടഞ്ഞു. ഇതോടെ ലീലക്കും മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. പരുക്കേറ്റ ലീലയേയും മകനേയും നെടുങ്കണ്ടം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രതികളെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Other News in this category4malayalees Recommends