നിരാശ പങ്കുവെച്ച് സംയുക്ത; പരിഹാരവുമായി നിര്‍മ്മാതാക്കള്‍

നിരാശ പങ്കുവെച്ച് സംയുക്ത; പരിഹാരവുമായി നിര്‍മ്മാതാക്കള്‍
നടി സംയുക്ത ഏറ്റവും പുതുതായി അഭിനയിച്ച ചിത്രം സായി ധരം തേജ് നായകനായെത്തിയ വിരുപാക്ഷയാണ്. ഇപ്പോഴിതാ ഈ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഉഗാദി ഉത്സവത്തോടനുബന്ധിച്ച് വിരുപാക്ഷയിലെ സായി ധരം തേജിന്റെ സ്‌പെഷ്യല്‍ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു.

പക്ഷേ ഉത്സവ ദിനത്തില്‍ തന്റെ പോസ്റ്റര്‍ റിലീസ് ചെയ്യാത്തതില്‍ നായിക സംയുക്ത തന്റെ നിരാശ പ്രകടമാക്കി. സോഷ്യല്‍ മീഡിയയിലൂടെയാണ് തന്റെ നിരാശ പ്രകടിപ്പിച്ചത്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഉടന്‍ ട്വീറ്റിനോട് പ്രതികരിക്കുകയും പരിഹരിക്കാന്‍ കുറച്ച് സമയം നല്‍കണമെന്നും ആവശ്യപ്പെട്ടു.

Other News in this category4malayalees Recommends