തന്നെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്ന പലരും നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നവരാണ് ; സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്‌സും നമ്മുടെ ബോക്‌സോഫീസ് കളക്ഷനും തമ്മില്‍ കണക്ഷനില്ല ; സാനിയ

തന്നെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്ന പലരും നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നവരാണ് ; സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്‌സും നമ്മുടെ ബോക്‌സോഫീസ് കളക്ഷനും തമ്മില്‍ കണക്ഷനില്ല ; സാനിയ
തന്നെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്ന പലരും നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നവരാണെന്ന് നടി സാനിയ . ഇന്‍സ്റ്റഗ്രാമില്‍ ഒരുപാട് ഫോളോവേഴ്‌സ് ഉണ്ട്, എന്നാല്‍ തന്റെ സിനിമ ഇറങ്ങുമ്പോള്‍ ഫോളോ ചെയ്യുന്ന എല്ലാവരും കാണാന്‍ പോകുമെന്ന് വിശ്വസിക്കുന്നില്ല എന്നാണ് സാനിയ പറയുന്നത

'ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സും സിനിമ ഇന്‍ഡസ്ട്രിയും രണ്ടും രണ്ടാണ്. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം നോക്കുകയാണെങ്കില്‍ എനിക്ക് ഇന്ന് എത്രമാത്രം സിനിമ കിട്ടേണ്ടതാണ്. സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്‌സും നമ്മുടെ ബോക്‌സോഫീസ് കളക്ഷനും തമ്മില്‍ കണക്ഷനില്ല.'

'ഇന്‍സ്റ്റഗ്രാം വേറെ തന്നെയൊരു പ്ലാറ്റ്‌ഫോമാണ്. അതില്‍ തന്നെ എന്നെ ഫോളോ ചെയ്യുന്ന എല്ലാവരും എന്റെ നല്ലത് കാണാനായി ആഗ്രഹിക്കുന്നവരാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പകുതിയും നെഗറ്റീവ് ആയിട്ടുള്ള ആളുകളാണ്.'

'ഓണ്‍ലൈന്‍ മീഡിയയിലൂടെ മെന്റലി ടോര്‍ച്ചര്‍ ചെയ്യും. അവര്‍ നമ്മളെ പലപ്പോഴും മാനസികമായി തളര്‍ത്താറാണ് പതിവ്. ഫോളോവേഴ്‌സിന്റെ എണ്ണം ഒരിക്കലും തിയേറ്ററില്‍ ഹെല്‍പ് ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷെ ഒരു വ്യത്യസ്തമായ ബിസിനസാണ് സോഷ്യല്‍ മീഡിയ.'

'കൊവിഡ് സമയത്ത് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ഇല്ലായിരുന്നെങ്കില്‍ എങ്ങനെ സര്‍വൈവ് ചെയ്യുമായിരുന്നുവെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ഒരുപാട് കൊളോബ്രേഷന്‍സ് വന്നിരുന്നു. പൈസയുണ്ടാക്കാന്‍ പറ്റിയ ഒരു പ്ലാറ്റ്‌ഫോമാണ് സോഷ്യല്‍ മീഡിയ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്' എന്നാണ് സാനിയ പറയുന്നത്.
Other News in this category4malayalees Recommends