മുന്‍കാമുകനും ബോളിവുഡ് താരവുമായ സിദ്ധാര്‍ത്ഥിന്റെ ഭാര്യ കിയാരയെ ചിയര്‍ അപ്പ് ചെയ്ത് ആലിയ ഭട്ട്; കുശുമ്പില്ലാതെ കാമുക പത്‌നിയെ പ്രോത്സാഹിപ്പിക്കുന്ന ബോളിവുഡ് സുന്ദരിയുടെ വീഡിയോ വൈറലാകുന്നു

മുന്‍കാമുകനും ബോളിവുഡ് താരവുമായ സിദ്ധാര്‍ത്ഥിന്റെ ഭാര്യ കിയാരയെ ചിയര്‍ അപ്പ് ചെയ്ത് ആലിയ ഭട്ട്; കുശുമ്പില്ലാതെ കാമുക പത്‌നിയെ പ്രോത്സാഹിപ്പിക്കുന്ന ബോളിവുഡ് സുന്ദരിയുടെ വീഡിയോ വൈറലാകുന്നു
തന്റെ മുന്‍ കാമുകനും ബോളിവുഡ് താരവുമായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ ഭാര്യ കിയാര അദ്വാനിയെ ഒരു ഷോയില്‍ വച്ച് കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന ബോളിവുഡ് സുന്ദരി ആലിയഭട്ടിന്റെ വീഡിയോ വൈറലാകുന്നു. ഷോയുടെ സ്‌റ്റേജില്‍ പെര്‍ഫോമന്‍സിനൊരുങ്ങുന്ന കിയാരയെ ഓഡിയന്‍സ് പാനലില്‍ നിന്നാണ് ആലിയ ആവേശത്തോടെ പ്രോത്സാഹിപ്പിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ സിദ്ധാര്‍ത്ഥിന്റെയും കിയാരയുടെയും ഫാന്‍ പേജായ സിദ്ധ്കിയാര വേള്‍ഡ്30ലൂടെ ഷെയര്‍ ചെയ്യപ്പെട്ട ഈ വീഡിയോ നിരവധി പേര്‍ ഷെയര്‍ ചെയ്തും കണ്ടും കമന്റിട്ടുമാണ് വൈറലാക്കിയിരിക്കുന്നത്.

നേരത്തെ സിദ്ധാര്‍ത്ഥിന്റെയും കിയാരയുടെയും റിസപ്ഷന്‍ പാര്‍ട്ടിയില്‍ പങ്കെടുത്തും മുന്‍കാമുകി ആലിയ ശ്രദ്ധേയയായിരുന്നു. ആലിയയും സിദ്ധാര്‍ത്ഥും തമ്മിലുള്ള പ്രണയം ഒരു കാലത്ത് ചൂടന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തില്‍ ഒരുമിച്ച് സിനിമാ ജീവിതം തുടങ്ങിയ കാലത്ത് തന്നെ സിദ്ധാര്‍ത്ഥും ആലിയയും ഡേറ്റിംഗ് തുടങ്ങിയിരുന്നു. വിവാഹത്തില്‍ കലാശിക്കുമെന്ന തരത്തില്‍ മുന്നേറിയ ആ ബന്ധം നിര്‍ഭാഗ്യവശാല്‍ നീണ്ട് നിന്നില്ല. തുടര്‍ന്ന് ഇരുവരും തങ്ങളുടേതായ വഴി തെരഞ്ഞെടുത്ത് മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍ തുടര്‍ന്നും ഇരുവരും നല്ല സൗഹൃദമാണ് തുടരുന്നത്. തുടരെത്തുടരെ ചിത്രങ്ങളില്‍ അഭിനയിച്ച് കിയാരയും തന്റെ സ്ഥാനം ബോളിവുഡില്‍ ഉറപ്പിച്ച് വരുകയാണ്.

Other News in this category4malayalees Recommends