സല്‍മാന്‍ ഖാനെതിരെ വധ ഭീഷണി സന്ദേശമയച്ച 21 കാരന്‍ പിടിയില്‍

സല്‍മാന്‍ ഖാനെതിരെ വധ ഭീഷണി സന്ദേശമയച്ച 21 കാരന്‍ പിടിയില്‍
സല്‍മാന്‍ ഖാനെതിരെ വധ ഭീഷണി സന്ദേശമയച്ച യുവാവ് പിടിയില്‍. മുംബൈ പൊലീസ് ആണ് ഇമെയിലായി വധ ഭീഷണി അയച്ച യുവാവിനെ പിടികൂടിയത്. രാജസ്ഥാന്‍ ജോധ്പൂരിലെ ധക്കാട് രാം ബിഷ്‌ണോയ് എന്ന 21കാരനാണ് അറസ്റ്റിലായത്.

'പഞ്ചാബ് ഗായകനായ സിദ്ധു മൂസെവാലയുടെ ഗതി വരും' എന്നായിരുന്നു ഭീഷണി. സല്‍മാന്‍ ഖാന്റെ ബാന്ദ്ര ആസ്ഥാനമായുള്ള വസതി പതിവായി സന്ദര്‍ശിക്കുകയും ഒരു ആര്‍ട്ടിസ്റ്റ് മാനേജ്‌മെന്റ് കമ്പനി നടത്തുകയും ചെയ്യുന്ന പ്രശാന്ത് ഗുഞ്ചാല്‍ക്കറാണ് ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ ഭീഷണി മെയിലിനെ കുറിച്ച് പരാതി നല്‍കിയത്.

ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിലെ ഖാന്റെ ഓഫീസില്‍ എത്തിയ ഇദ്ദേഹം, രോഹിത് ഗാര്‍ഗ് എന്ന ഐഡിയില്‍ നിന്ന് ഒരു ഇ മെയില്‍ വന്നത് കാണുകയും തുടര്‍ന്ന് പരാതി നല്‍കുകയുമായിരുന്നു. പിന്നാലെ നടത്തിയ വിശദമായ സാങ്കേതിക പരിശോധനയില്‍ ഭീഷണി സന്ദേശമയച്ചയാളെ കുറിച്ച് വിവരം ലഭിച്ചു.

Other News in this category4malayalees Recommends