കാനഡയില്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവിന് പാടുപെടുന്നവരേറുന്നു;ജീവിതച്ചെലവേറിയതും മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ധിച്ചതും സര്‍ക്കാര്‍ പിന്തുണ അവസാനിപ്പിച്ചതും വിനയായി; വരുമാനത്തിന്റെ 25 ശതമാനത്തിലധികം തിരിച്ചടച്ചിട്ടും രക്ഷയില്ല; വീട് വില്‍ക്കുന്നവരേറുന്നു

കാനഡയില്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവിന് പാടുപെടുന്നവരേറുന്നു;ജീവിതച്ചെലവേറിയതും മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ധിച്ചതും സര്‍ക്കാര്‍ പിന്തുണ അവസാനിപ്പിച്ചതും വിനയായി; വരുമാനത്തിന്റെ 25 ശതമാനത്തിലധികം  തിരിച്ചടച്ചിട്ടും രക്ഷയില്ല; വീട് വില്‍ക്കുന്നവരേറുന്നു
കാനഡയില്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവിന് പാടുപെടുന്നവരേറുന്നുവെന്നും ഇക്കൂട്ടത്തില്‍ നിരവധി പേര്‍ അവസാന വഴിയായി മോര്‍ട്ട്‌ഗേജുള്ള വീടുകള്‍ വിറ്റ് ബാധ്യതയൊഴിയാന്‍ നിര്‍ബന്ധിതരാകുന്നുവെന്നുമുള്ള ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു. വര്‍ധിച്ച് വരുന്ന ജീവിതച്ചെലവ് തന്നെ താങ്ങാനാവാതെ വരുമ്പോള്‍ നിരവധി പേര്‍ക്ക് മോര്‍ട്ട്‌ഗേജ് കൃത്യമായി തിരിച്ചടക്കാന്‍ സാധിക്കാത്തത് വന്‍ പ്രശ്‌നമായിത്തീര്‍ന്നിരിക്കുന്നുവെന്നും ഇതിനെ തുടര്‍ന്ന് മോര്‍ട്ട്‌ഗേജ് അരിയേര്‍സ് കുതിച്ചുയരുന്നുവെന്നുമാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

മേയ് 18ന് പുറത്ത് വിട്ട ഫിനാന്‍ഷ്യല്‍ സിസ്റ്റം റിവ്യൂവില്‍ ബാങ്ക് ഓഫ് കാനഡ ഇക്കാര്യം എടുത്ത് കാട്ടുന്നുണ്ട്. കാനഡക്കാരില്‍ സാമ്പത്തിക സമ്മര്‍ദം വര്‍ധിച്ച് വരുന്നുവെന്നും ഇത് കുടുംബങ്ങളുടെ മനസ്സമാധാനം തന്നെ തല്ലിക്കെടുത്തിയെന്നും മോര്‍ട്ട്‌ഗേജ് പോലുള്ള അത്യാവശ്യ തിരിച്ചടവുകള്‍ക്ക് പോലും കാശില്ലാത്ത അവസ്ഥയാണ് മിക്കവര്‍ക്കുമുള്ളതെന്നും ബാങ്ക് മുന്നറിയിപ്പേകുന്നു.

കോവിഡ് കാലത്ത് സര്‍ക്കാര്‍ നല്‍കി വരന്നിരുന്ന പിന്തുണകള്‍ അവസാനിപ്പിച്ചതും പലിശനിരക്കുയരുന്നതും കാനഡയിലെ കുടുംബങ്ങളുടെ കടത്തെ ചൊല്ലിയുള്ള ആശങ്കകളേറ്റിയിരിക്കുന്നുവെന്നാണ് സമാനമായ ഒരു റിപ്പോര്‍ട്ട് മേയ് മൂന്ന് പുറത്ത് വിട്ട് ആര്‍ബിസിയും മുന്നറിയിപ്പേകിയിരിക്കുന്നത്. കാനഡക്കാരില്‍ വര്‍ധിച്ച് വരുന്ന മോര്‍ട്ട്‌ഗേജ് കുടിശ്ശികയെക്കുറിച്ചും ഈ റിപ്പോര്‍ട്ട് ആശങ്കപ്പെടുന്നുണ്ട്.

2021 അവസാനത്തോടെ കാനഡയിലെ കുടുംബങ്ങളുടെ കടവും വരുമാനവും തമ്മിലുള്ള അനുപാതം കോവിഡിന് മുമ്പുള്ള കാലത്തേക്കാള്‍ അധികരിച്ചിരിക്കുന്നുവെന്നും വര്‍ധിച്ച് വരുന്ന മോര്‍ട്ട്‌ഗേജ് കുടിശ്ശിക ഇത്തരം കടബാധ്യതയില്‍ നല്ലൊരു ശതമാനമുണ്ടെന്നുമാണ് ആര്‍ബിസി റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നത്. പുതിയ മോര്‍ട്ട്‌ഗേജുകളെടുത്തവരില്‍ 30 ശതമാനം പേരും വരുമാനത്തിന്റെ 25 ശതമാനത്തിലധികം മോര്‍ട്ട്‌ഗേജിലേക്കായി തിരിച്ചടച്ചിട്ടും കുടിശ്ശിക വരുന്ന അവസ്ഥയാണുള്ളത്. മോര്‍ട്ട്‌ഗേജ് നിരക്കുകളിലുണ്ടായ കുതിച്ച് കയറ്റവും കാര്യങ്ങള്‍ വഷളാക്കിയിട്ടുണ്ടെന്ന് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.Other News in this category4malayalees Recommends