ടാങ്കര്‍ ലോറിക്ക് പിറകില്‍ കാറിടിച്ച് വൈദികന്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

ടാങ്കര്‍ ലോറിക്ക് പിറകില്‍ കാറിടിച്ച് വൈദികന്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്
വാഹനാപകടത്തില്‍ വൈദികന്‍ മരിച്ചു. തലശേരി മൈനര്‍ സെമിനാരിയുടെ വൈസ് റെക്ടര്‍ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. പാലയില്‍ നിന്ന് തലശ്ശേരിയിലേക്ക് വരുന്നതിനിടെയാണ് അപകടം. ടാങ്കര്‍ ലോറിക്ക് പിറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ ഫാ.ജോര്‍ജ് കരോട്ട്, ജോണ്‍ മുണ്ടോളിക്കല്‍, ജോസഫ് പണ്ടാരപ്പറമ്പില്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച വാഹനം ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് വടകരയില്‍ വച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Other News in this category4malayalees Recommends