ബിച്ചഗാഡു 2 മികച്ച പ്രതികരണം ; തെരുവിലലയുന്ന ഒരുപറ്റം ആളുകള്‍ക്ക് മുന്തിയ ഒരു ഭക്ഷണശാലയില്‍ വിരുന്ന് നല്‍കി താരത്തിന്റെ ആഘോഷം

ബിച്ചഗാഡു 2 മികച്ച പ്രതികരണം ; തെരുവിലലയുന്ന ഒരുപറ്റം ആളുകള്‍ക്ക് മുന്തിയ ഒരു ഭക്ഷണശാലയില്‍ വിരുന്ന് നല്‍കി താരത്തിന്റെ ആഘോഷം
വിജയ് ആന്റണി സംവിധാനം ചെയ്ത് ഇക്കഴിഞ്ഞ പത്തൊമ്പതാം തീയതി തിയേറ്ററുകളിലെത്തിയ ചിത്രമാണ് പിച്ചൈക്കാരന്‍ 2. ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് ബിച്ചഗാഡു 2 മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമയുടെ ഈ വിജയം വ്യത്യസ്തമായ രീതിയില്‍ ആഘോഷിച്ചിരിക്കുകയാണ് വിജയ് ആന്റണിയും സംഘവും. ആന്ധ്ര ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാജാമുന്‍ഡ്രിയിലായിരുന്നു ബിച്ചഗാഡു 2 ടീമിന്റെ വിജയാഘോഷം.

തെരുവിലലയുന്ന ഒരുപറ്റം ആളുകള്‍ക്ക് മുന്തിയ ഒരു ഭക്ഷണശാലയില്‍ വെച്ച് വിരുന്ന് നല്‍കുകയായിരുന്നു വിജയ് ആന്റണിയും സംഘവും ചെയ്തത്. ഇതിന്റെ വീഡിയോ വിജയ് ആന്റണി ട്വീറ്റ് ചെയ്തിട്ടുണ്ട്. അതിഥികള്‍ക്ക് താരം തന്നെയാണ് ഭക്ഷണം വിളമ്പിനല്‍കുന്നത്. ഇവര്‍ക്കൊപ്പം ചിത്രമെടുക്കുകയും ചെയ്തു അദ്ദേഹം.

കഴിഞ്ഞയാഴ്ച തിരുപ്പതിയിലെ ഭിക്ഷാടകര്‍ക്ക് വിജയ് ആന്റണി ചെരിപ്പുകളും പുതപ്പുകളും വിതരണം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജാമുന്‍ഡ്രിയിലെ വിജയാഘോഷവും അദ്ദേഹം സംഘടിപ്പിച്ചത്. ഒമ്പത് ദിവസംകൊണ്ട് 16 കോടി രൂപയാണ് ബിച്ചഗാഡു 2 നേടിയത്.

Other News in this category4malayalees Recommends